1955 അറുനൂറ്റിമംഗലം ഇടവകയില്‍ നിന്നും കാഞ്ഞിരത്തിങ്കല്‍ ചാക്കോ, കൊച്ചരപ്പാങ്കല്‍ ഏപ്പ്, മാങ്കോട്ടില്‍ ചാക്കോ, മാങ്കോട്ടില്‍ കോര ഇവര്‍ മംഗലാപുരത്തുനിന്നും 140 കി.മീ. അകലെയുള്ള മൂകാംബികയ്ക്കല്‍ അടുത്ത് ജഡിക്കല്‍ (Jedikal) എന്ന സ്ഥലത്തേക്ക് കുടിയേറ്റം നടത്തി. 1956 ജനുവരി 1-ാം തീയതി ഈ കുടുംബാംഗങ്ങളെല്ലാവരും ഉഡുപ്പിക്കും – കാര്‍ക്കളയ്ക്കും ഇടയ്ക്കുള്ള അജക്കര്‍ എന്ന സ്ഥലത്തേക്ക് താമസം മാറ്റി. 1981 മാര്‍ച്ച് 15-ാം തീയതി അജക്കറില്‍ ക്‌നാനാ യ കുടുംബയോഗം ആരംഭിച്ചു. 1994 ല്‍ ഒക്‌ടോബര്‍ 11-ാം തീയതി ബഹു.കൊളക്കാട്ടുകുടി സ്റ്റീഫനച്ചന്റെ നേത്യത്വത്തില്‍ പള്ളി ആവശ്യത്തിനായി കെ.വി.ബെല്ലാരി എന്ന ആളില്‍ നിന്നും 6.15 ഏക്കറ് സ്ഥലം വാങ്ങി.1996 ല്‍ ബഹു. ചൂഴുകുന്നേല്‍ കുര്യനച്ചന്റെ നേത്യത്വത്തില്‍ കുടുംബങ്ങളില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ആരംഭിച്ചു. 1998 ല്‍ പള്ളി സ്ഥലത്ത് കെട്ടിയ ഷെഡില്‍ വി.കുര്‍ബ്ബാനഅര്‍പ്പിക്കാന്‍ തുടങ്ങി.1999 ല്‍ പണിത്തീര്‍ത്ത പള്ളിമുറി ബഹു. മോണ്‍ . കൊല്ലാപറമ്പിലച്ചന്‍ വെഞ്ചരിച്ചു.2002 ഒക്‌ടോബര്‍ 26 ല്‍ ബഹു. മാമ്പുഴയ്ക്കല്‍ ജോസച്ചന്‍ വികാരിയായിരിക്കെ അഭി. മാത്യു മൂലക്കാട്ട് പിതാവ് അജക്കറില്‍ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിനു തറക്കല്ലിട്ടു.2003 ഏപ്രില്‍ 21-ാം തീയതി അഭി.മാത്യു മൂലക്കാട്ട് പിതാവ് അജക്കര്‍ ദേവാലയം കൂദാശ ചെയ്തു. ഇപ്പോള്‍ അജക്കര്‍ ഇടവകയില്‍ 19 കുടുംബങ്ങള്‍ ഉണ്ട്. ചുറ്റുമുള്ള മറ്റ് സീറോ മലബാര്‍ അംഗങ്ങളും ക്‌നാനായ സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിച്ചവരും ഇവിടെ ദിവ്യബലിയില്‍ സജീവമായി സംബന്ധിക്കുന്നു.