സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മദ്ധ്യതിരുവി താംകൂറിന്റെ പല ഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാര്‍ തിരുവനന്തപുരം, വിതുര പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. 1960 ഡിസംബര്‍ 29-ാം തീയതി പരി.കന്യാമറിയത്തിന്റെ നാമത്തില്‍ വിതുരയില്‍ പള്ളി സ്ഥാപിതമായി. ശ്രീ. എം.കെ. തോമസ് മേനാന്തോട്ടം പണിയിച്ച് അന്ന് രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന് നല്കിയ ദേവാലയമാണ് വിതുര ക്‌നാനായ കത്തോലിക്കാ ദേവാലയം. 16 കുടുംബ ങ്ങളും 80 ലധികം അംഗങ്ങളുമാണ് ഈ ഇടവകയില്‍ ഉണ്ടായിരുന്നത്. കൂടാതെ സീറോ മലബാര്‍ , മലങ്കര, ലത്തീന്‍ രൂപതകളിലെ അനേകം കത്തോലിക്കര്‍ ഈ ദേവാലയത്തിലാണ് ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ പല കുടുംബങ്ങളും തിരുവനന്തപുരം ഭാഗത്തേക്കും മറ്റ് പല സ്ഥലങ്ങളിലേക്കും താമസം മാറുകയു ണ്ടായി. ഇന്ന് 12 കുടുംബങ്ങളും 50 -ഓളം ഇടവകാംഗങ്ങളും മാത്രമേ ഈ ഇടവകയില്‍ ഉള്ളൂ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഈ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു. തിരുവനന്തപുരം ഇടവക വികാരിമാരാണ് ഈ ഇടവകയെയും നയിക്കുന്നത്. മെയ് 8-ാം തീയതിയാണ് ഈ ഇടവകയുടെ പ്രധാനതിരുനാള്‍ .