ചുങ്കം പള്ളി ഇടവകാംഗമായിരുന്ന പച്ചിക്കര എസ്തപ്പാന്‍ പുന്നൂസിന്റെ മരണ പത്രത്തില്‍ നീക്കിവച്ചിരിക്കുന്ന 690 രൂപയാണ് മ്രാലയില്‍ ഒരു പള്ളി സ്ഥാപിക്കുവാനുള്ളതിന്റെ തുടക്കം. 1950-ല്‍ അന്നത്തെ ചുങ്കം പള്ളി വികാരി ആയിരുന്ന ഫാ. മാത്യു കൊരട്ടിയുടെ നേതൃത്വ ത്തില്‍ അഭിവന്ദ്യ പിതാവിന് പള്ളിപണിയുടെ അനുവാദത്തിനായി അപേക്ഷ സമര്‍പ്പിച്ചു. പച്ചിക്കര എസ്തപ്പന്റെ മകന്‍ പുന്നൂസ് പള്ളി പണിക്കായി മൂന്ന് ഏക്കര്‍ അമ്പത്തിയൊന്ന് സെന്റ് സ്ഥലം എഴുതിക്കൊടുത്തു. 1950 ആഗസ്റ്റ് 5-ാം തീയതി പണിക്കുള്ള അനുവാദം അഭിവന്ദ്യ തറയില്‍ പിതാവ് നല്‍കി. 1952 ജൂലൈ 9-ലെ കല്പനപ്രകാരം മ്രാല കുരിശുപള്ളി 116 കുടുംബ ങ്ങള്‍ ഉള്‍കൊള്ളുന്നു. ഒരു പൊതുദേവാലയമാക്കി ഉയര്‍ത്തി. ആ കാലത്തു തന്നെ ഒരു പള്ളിക്കൂടവും ആരംഭിച്ചു. പിന്നീട് അത് ഒരു എയ്ഡഡ് യു.പി. സ്‌കൂളായി ഉയര്‍ത്തി. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഫാ. തോമസ് തേരന്താനത്തിന്റെ മേല്‍ നോട്ടത്തില്‍ പള്ളി പണി 1957-ല്‍ പൂര്‍ത്തിയാക്കി. ഫെബ്രുവരി 22-ന് അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് വെഞ്ചരിച്ചു. 1958 മെയ് 1 മുതല്‍ അത് ഒരു ഇടവക ദേവാലയമായി ഉയര്‍ത്തി.
ആദ്യത്തെ വികാരി ബഹു. ഫാ തോമസ് തേരന്താനമായിരുന്നു. പിന്നീട് ചെമ്മലക്കുഴി ജേക്കബ് അച്ചന്‍ മൊടക്കാലില്‍ ജേക്കബ് അച്ചന്‍ തുടങ്ങി മറ്റ് പല വൈദികരും സേവനം അനുഷ്ഠിച്ചു. പിന്നീട് വിസിറ്റേഷന്‍ മഠം സ്ഥാപിക്കപ്പെട്ടു. മിയാവ് രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ ജോര്‍ജ് പള്ളിപ്പറമ്പില്‍ പിതാവ് മ്രാല ഇടവകാംഗമാണ്. ഇപ്പോള്‍ ഈ ഇടവകയില്‍ 351 കുടുംബങ്ങളും 2100 വിശ്വാസികളുമുണ്ട്. ഇടവകയില്‍ നിന്നും 3 വൈദികരും 17 സന്യസ്തരും സുവിശേഷ ജോലി ചെയ്യുന്നു. ഇടവകയുടെ പ്രധാനതിരുനാളായ വി. പത്രോസ് & പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ഫെബ്രുവരി ഒന്നാം ഞായറാഴ്ച നടത്തിവരുന്നു.