1989 ഏപ്രില്‍ 7നായിരുന്നു മുണ്ടേരി ദൈവാലയത്തിന്റെ കൂദാശകര്‍മ്മം. പ്രസ്തുത കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഏതാണ്ട് 35 Km ദൂരെ അമരമ്പലം ഭാഗത്തു താമസിക്കുന്ന ക്‌നാനായക്കാരും വന്നിരുന്നു. തങ്ങള്‍ക്കും ഒരു ദേവാലയം സ്വന്തമായി വേണമെന്ന അവരുടെ ആവശ്യം അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ് അപ്പോള്‍ തന്നെ പരിഗണിക്കുകയും പള്ളിക്കായി സ്ഥലം വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതനുസരിച്ച് ചുള്ളിയോടു പള്ളി വികാരി ബഹു.പാറ്റിയാല്‍ ബേബി അച്ചന്റെ നേതൃത്വത്തില്‍ അമരംബലം ഭാഗത്ത് കൂടാരയോഗങ്ങള്‍ കൂടുകയും അവിടെ നിന്നും സമാഹരിച്ച തുകകൊണ്ട് 1989 നവംബര്‍ 20ന് 22സെന്റ്സ്ഥലം വാങ്ങുകയും ചെയ്തു. പ്രസ്തുത സ്ഥലം പള്ളിക്കും സെമിത്തേരിക്കും കൂടി തികയില്ല എന്നായിരുന്നു അഭിവന്ദ്യപിതാവിന്റെ അഭിപ്രായം. തുടര്‍ന്ന് ബഹു. ജയരാജച്ചന്‍ വികാരി ജനറാളായി കണ്ണൂര് ചാര്‍ജ് എടുത്തപ്പോള്‍ അന്നത്തെ വികാരി. ബഹു.കട്ടിയാങ്കല്‍ ബേബി അച്ചനോടൊപ്പം അമരമ്പലത്തുള്ളവര്‍ വീണ്ടും തങ്ങളുടെ ആഗ്രഹവുമായി കണ്ണൂരെത്തി.
1992 ല്‍ ബഹു ജയരാജച്ചന്റെ നിര്‍ദ്ദേശപ്രകാരം രൂപതവഴിയായി 2.70 ഏക്കര്‍ സ്ഥലം അമരംബലത്ത് വാങ്ങിക്കയുണ്ടായി. 1993 ഏപ്രില്‍ 22 ന് മോണ്‍. ജയരാജച്ചന്റെയും മൂലക്കാട്ട് മത്തായി അച്ചന്റെയും സാന്നിദ്ധ്യത്തില്‍ അമരംബലം പള്ളിയ്ക്ക് അഭിവന്ദ്യ കുന്നശ്ശേരിപിതാവ് തറക്കല്ലിട്ടപ്പോള്‍ ബഹു. ഇടത്തിപറമ്പില്‍ തോമസ് അച്ചനായിരുന്നു വികാരി. ദൈവാനുഗ്രഹവും ഇടവക ക്കാരുടെ സഹകരണവും വഴി പള്ളിപണി താമസംവിനാ മുന്നോട്ടു നീങ്ങുകയും 1995 ഏപ്രില്‍ 18 – 3 പി.എം ന് കൂദാശകര്‍മ്മ ത്തിന് തീയതി നിശ്ചയിക്കു കയും ചെയ്തു. അതിന്‍പ്രകാരം അഭിവന്ദ്യപിതാവ് തലേ ദിവസം തന്നെ ചുള്ളിയോട്ട് വന്നു താമസി ക്കുകയും ബഹു. ആനിമൂട്ടില്‍ തോമസച്ചന്‍ , ഫിലിപ്പച്ചന്‍ , ഈഴാറാത്ത് ജോസഫ് അച്ചന്‍ , വികാരി കുറുപ്പന്തറയില്‍ ജോസ് അച്ചന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ദൈവാലയം കൂദാശ ചെയ്യുകയും ചെയ്തു. 18 ക്‌നാനായ കുടുംബങ്ങള്‍ ഉള്ള ഈ ഇടവകയില്‍ എല്ലാ ഞായറാഴ്ചയും ചുള്ളിയോട് പള്ളിയില്‍നിന്നും വികാരിയച്ചന്‍ വന്ന് ബലി അര്‍പ്പിക്കുകയും മറ്റ് ആത്മീയശുശ്രൂഷകള്‍ നടത്തിവരികയും ചെയ്യുന്നു.