Sacred Heart Knanaya Catholic Center, K R Puram, Bangalore
കെ. ആര്‍ പുരം സേക്രഡ് ഹാർട്ട് ക്നാനായ കാത്തോലിക് ചർച്ച്
ബാംഗ്ലൂരില്‍ കുടിയേറിപ്പാര്‍ത്ത ക്‌നാനായക്കാരുടെ ആത്മീയ കാര്യങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ നടത്തി കൊടുക്കുവാനും ബാംഗ്ലൂരിന്റെ ഇതര പ്രദേശങ്ങളില്‍ ജീവിക്കുന്ന ക്‌നാനായ മക്കളെ ഒന്നിച്ചു ചേര്‍ത്ത് മുന്നോട്ടുപോകുന്നതിനുമായി കെ ആര്‍ പുരം റ്റി സി പാളയ എന്നിവിടങ്ങളിലെ ആളുകളെ ഉള്‍ച്ചേര്‍ത്ത് വല്ലംബ്രോസന്‍ കോണ്‍ഗ്രിഗേഷന്‍ മേജര്‍ സെമിനാരിയായഗിൽബര്‍ട്ട് ഭവന്‍ കേന്ദ്രമാക്കി സെന്റ് ജോണ്‍ ഗില്‍ബര്‍ട്ടിന്റെ ചാപ്പല്‍ സ്വര്‍ഗ്ഗറാണി ഇടവകയുടെ ഒരു സ്റ്റേഷന്‍ ദേവാലയമാക്കി 2016 ഡിസംബര്‍ 18-ാം തീയതി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അനുവദിക്കുകയുണ്ടായി.
2017 മാര്‍ച്ച് മാസത്തില്‍ കെ. ആര്‍. പുരത്തുള്ള എക്യുമെനിക്കല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വില്പനയ്ക്ക് എന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെടുകയും അതിരൂപതാ കൂരിയായുടെ നിര്‍ദ്ദേശമനുസരിച്ച് അഡ്വാന്‍സ് നല്‍കി. 2017 ജൂലൈ 20 -)0 തീയതി രജിസ്‌ട്രേഷൻ നടത്തുകയും ചെയ്തു. 2017 ജൂലൈ 30-ാം തീയതി അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് എക്യുമെനിക്കല്‍ സെന്റര്‍ വെഞ്ചരിക്കുകയും സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ചര്‍ച്ച് എന്ന നാമം നല്‍കുകയും ചെയ്തു.
കെ. ആര്‍ പുരം ദേവാലയത്തില്‍ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും വിശുദ്ധബലി അര്‍പ്പണവും നൂറോളം ക്‌നാനയ കുടുംബങ്ങളുടെ ആത്മീയ ശുശ്രൂഷകളുടെ നടത്തിപ്പും ആദ്യകാലങ്ങളില്‍ വല്ലംബ്രോസന്‍ വൈദികരും ഇപ്പോള്‍ ഗുരുകുലത്തില്‍ നിന്നുള്ള വൈദികരും നിര്‍വഹിച്ചു വരുന്നു
അഞ്ച് കൂടാരയോഗ വാര്‍ഡുകളുടെ സജീവ പങ്കാളിത്തവും ആത്മായ സംഘടനകളായ കെ.സി.സി കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഭക്ത സംഘടനകളായ മിഷന്‍ ലീഗ് തിരുബാലസഖ്യം എന്നിവയുടെ പ്രവര്‍ത്തനങ്ങളും വിശ്വാസപരിശീലനവും ഈ കൂട്ടായ്മയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നു.