Skip to main content

Kottayamad

പ്രവർത്തനോദ്ഘാടനം2024-26

കെ.സി.ഡബ്ല്യ. എ യുടെ 2024-26 വർഷത്തെ അതിരൂപതാ തല പ്രവർത്തനോദ്ഘാടനം February 24ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു. 10.30 ന് ആരംഭിച്ച പൊതുസമ്മേളനം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്  ഉദ്ഘാടനം ചെയ്തു. അമ്മ മാരുടെ ക്രിയാത്മകമായ ഇടപെടലുകൾ കാലഘട്ടത്തിന് ആവശ്യമെന്ന് പിതാവ് ഉദ്ബോധിപ്പിച്ചു. അതിരൂപതാ പ്രസിഡൻ്റ് ശ്രീമതി ഷൈനി സിറിയക്കിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യ. എ അതിരൂപതാ ചാപ്ലെയിനുമായ Rev Fr . മൈക്കിൾ വെട്ടിക്കാട്ട് ആമുഖ സന്ദേശവും,  മലബാർ റീജണൽ ചാപ്ലെയിൻ Fr. Joy Kattiyankal മുഖ്യ പ്രഭാഷണവും നടത്തി. കൈപ്പുഴ ഫൊറോനയിലെ അംഗങ്ങളുടെ Welcome dance ഓടെ ആരംഭിച്ച യോഗത്തിൽ Smt. സിൽജി സജി,  Smt ലിൻസി രാജൻ, സി. കരുണ SVM,  ബിൻസി ഷിബു, സി. സൗമി, ലൈലമ്മ ജോമോൻ, ലീന ലൂക്കോസ്, അനിതോമസ്, ഏലിയാമ്മ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു

യോഗത്തിൽ Edu help scholarship പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം കുറിച്ചു. സ്ത്രീ കുടുംബം സഭ സമൂഹം എന്ന വിഷയത്തിൽ  Sr. Dr. Joan Chunkapura MMS class നയിച്ചു. വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകര്‍ നടത്തുന്ന അതിജീവന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു പാസ്സാക്കുകയും ചെയ്തു.