കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അതിരൂപതാതല ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു. ‘വിശുദ്ധ യൗസേപ്പിതാവിലെ പിതൃഭാവം’ എന്ന വിഷയത്തില്‍ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍
ഉഴവൂര്‍ യൂണിറ്റിലെ ലില്ലി ലൂക്കോസ് എണ്ണംപ്ലാശ്ശേരില്‍ ഒന്നാം സ്ഥാനം നേടി. ഉഴവൂര്‍ യൂണിറ്റിലെ ആന്‍സി സണ്ണി പഴയപുരയില്‍ രണ്ടാം സ്ഥാനവും കത്തീഡ്രല്‍ യൂണിറ്റിലെ ഡോ. സിസി മഞ്ഞാങ്കല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 50 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ കരിങ്കുന്നം യൂണിറ്റിലെ ജിന്‍സി ജിജോ നനയാമരുതുങ്കല്‍ ഒന്നാം സ്ഥാനം നേടി. പേരുര്‍ യൂണിറ്റ് അംഗങ്ങളായ ലിറ്റി ഫെക്‌സിന്‍ കൊരട്ടിയില്‍, ഷീബ ഷിബു പാലപ്പുഴമറ്റം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.