എന്താണ് മീഡിയ കമ്മീഷൻ ?
കോട്ടയം അതിരൂപതയിലെ അജപാലന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പതിനാറ് കമ്മീഷനുകളെയാണ് ചൈതന്യ കമ്മീഷൻ എന്നു വിളിക്കുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ പ്രസക്തി മനസ്സിലാക്കി അതിരൂപതയുടെ വാർത്തകളെ സത്യമായും വ്യക്തമായും വേഗത്തിൽ വിശ്വാസികളിലേക്ക് എത്തിക്കുവാനാണ് മീഡിയ കമ്മീഷൻ.
എന്താണ് കെ.സി.എം.സി (ക്‌നാനായ കാത്തലിക് മീഡിയ സെന്റർ) ?
കോട്ടയം അതിരൂപതയിലെ മാധ്യമപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും അതിരൂപതയിലെ വാർത്തകളെ ജനഹൃദയങ്ങളിലേക്ക് ആകർഷകമായി എത്തിക്കാനുമായി തുടങ്ങിയ സ്ഥാപനമാണ് മാർ മാക്കിൽ ബിൽഡിംഗിലെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ക്‌നാനായ കാത്തലിക് മീഡിയ സെന്റർ.ഇതിന്റെ ഉദ്ഘടനം അഭി മാത്യു മൂലക്കാട്ട് പിതാവ് 2018 ഓഗസ്റ്റ് മാസത്തിൽ നിർവഹിക്കുകയുണ്ടായി .