9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

എന്താണ് നവീകരണ സമിതി കേസ്?

  • October 14, 2022

എന്താണ് നവീകരണ സമിതി കേസ്?

1. നവീകരണ സമിതി: 1991ൽ കോട്ടയത്ത് സ്ഥാപിച്ച ക്നാനായ സമുദായത്തിൽ നിന്ന് മാറി കെട്ടിയവരുടെ അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള സംഘടന (No. K 150/91).

2. നവീകരണ സമിതി കേസ്:
2015 സെപ്റ്റംബർ 1ന് കോട്ടയം സബ് കോടതിയിൽ ഫയൽ ചെയ്തു. (O. S. No. 106/2015)

2.1 കേസിലെ കക്ഷികൾ

1.വാദികൾ

1. ക്നാനായ കാത്തലിക് നവീകരണ സമിതി
2. T. O. ജോസഫ് തോട്ടുങ്കൽ, സംഘടനാ പ്രസിഡന്റ്
3. ലൂക്കോസ് മാത്യു, സംഘടന സെക്രട്ടറി
4. C. K. പുന്നൻ, സംഘടന മെമ്പർ.

2.2 പ്രതികൾ

1. കോട്ടയം അതിരൂപതാ അധ്യക്ഷൻ
2. കോട്ടയം അതിരൂപത
3. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്
4. സീറോ മലബാർ സഭ Synod.
5. പൗരസ്ത്യ തിരുസംഘം
6. വിശ്വാസ തിരുസംഘം.

3. ഈ കേസിൽ വാദികൾ കോടതിയിൽ നിന്നും ആവശ്യപ്പെട്ട കാര്യങ്ങൾ.

1. മറ്റൊരു കത്തോലിക്കാ രൂപതയിൽ നിന്നുള്ള ഒരു അംഗത്തെ വിവാഹം കഴിക്കുന്നത് വഴി കോട്ടയം രൂപതാംഗത്തിന്റെ അതിരൂപതാ അംഗത്വം നഷ്ടപ്പെടുകയില്ല എന്ന് പ്രഖ്യാപിക്കുക.
2. മറ്റൊരു കത്തോലിക്കാ രൂപതാംഗത്തെ വിവാഹം കഴിക്കുന്നത് വഴി കോട്ടയം അതിരൂപം അതിരൂപതാംഗത്തിന്റെ അംഗത്വം ഇല്ലാതാക്കുന്ന നടപടി നിർത്തലാക്കുവാൻ കോട്ടയം അതിരൂപതാ അധ്യക്ഷൻ,കോട്ടയം അതിരൂപത, മേജർ ആർച്ച്ബിഷപ്പ്, എന്നിവരോട് ആവശ്യപ്പെടുക.
3. കോട്ടയം അതിരൂപതയിൽ നിന്ന് വിവാഹം കഴിക്കുന്നവർക്ക് ലഭിക്കുന്ന അതേ അവകാശങ്ങളും സൗകര്യങ്ങളും അതിരൂപതയിൽ നിന്നും മാറി വിവാഹം കഴിക്കുന്നവർക്കും ലഭ്യമാക്കുവാൻ കോട്ടയം അതിരൂപതാ അധ്യക്ഷൻ, കോട്ടയം അതിരൂപത, മേജർ ആർച്ച് ബിഷപ്പ്, എന്നിവരോട് നിർദ്ദേശിക്കുക.
4. കോട്ടയം അതിരൂപതയിൽ നിന്ന് വിവാഹം വഴി പുറത്താക്കപ്പെട്ടവരെയും അവരുടെ ജീവിതപങ്കാളിയെയും മക്കളെയും കോട്ടയം അതിരൂപതയിലേക്ക് തിരികെ എടുക്കുവാൻ കോട്ടയം അതിരൂപതാ അധ്യക്ഷൻ, കോട്ടയം അതിരൂപത, മേജർ ആർച്ച് ബിഷപ്പ്, എന്നിവർക്ക് നിർദ്ദേശം നൽകുക.

ഇത്രയും ആവശ്യങ്ങളാണ് വാദികൾ ഈ കേസിലൂടെ കോടതിയോട് ആവശ്യപ്പെട്ടത്.

വാദി ഭാഗത്തുനിന്ന് കേസ് തെളിയിക്കുന്നതിനായി 21 പ്രമാണങ്ങളും ഒരു സാക്ഷിയെ വിസ്തരിക്കുകയും ആണ് ചെയ്തത്. പ്രതിഭാഗത്തുനിന്ന് 43 പ്രമാണങ്ങളും രണ്ട് സാക്ഷികളെ വിസ്തരിക്കുകയും ഉണ്ടായി. എന്നാൽ
2021 ഏപ്രിൽ 30ന് കോട്ടയം സബ് കോടതി വാദികളുടെ നാലാവശ്യങ്ങളും പൂർണമായി അംഗീകരിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിക്കുകയും ഉണ്ടായി. അതിനെതിരെ കോട്ടയം അതിരൂപതാ അധ്യക്ഷനും കോട്ടയം അതിരൂപതയും കോട്ടയം ജില്ലാ കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയുണ്ടായി (A. S. No. 36/2021).കോട്ടയം അതിരൂപതയെ കൂടാതെ K C C, Fr. Baiju Mukalel കൂടാതെ15 ഓളം വേറെയും അപ്പീലുകൾ. ജൂലൈ പതിനെട്ടാം തീയതി മുതൽ ഓഗസ്റ്റ് 24ആം തീയതി വരെ വളരെ വിശദമായ വാദം കേൾക്കുകയുണ്ടായി. ഈ ദിവസങ്ങളിൽ മറ്റൊരു കേസും പരിഗണിക്കാതെ ഈ കേസ് മാത്രമാണ് വാദം കേട്ടത്. അത് വളരെ അപൂർവമായി നടക്കുന്നതാണ്.

4. കോട്ടയം അതിരൂപതയ്ക്കും അതിരൂപതാംക്ഷനും വേണ്ടി എറണാകുളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് പി ബി കൃഷ്ണൻ, അഡ്വക്കേറ്റ് അജി കോയിക്കൽ, കെസിസിക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് കൃഷ്ണൻ ഉണ്ണി, സീറോ മലബാർ സഭയ്ക്ക് വേണ്ടി അഡ്വക്കേറ്റ് ജോർജുകുട്ടി സി എ കൂടാതെ സീനിയർ അഡ്വക്കേറ്റ് എസ് ശ്രീകുമാർ, അഡ്വക്കേറ്റ് മാരായ ഫിറോസ്, ശിവൻ മഠത്തിൽ തുടങ്ങി പതിനഞ്ചോളം അഡ്വക്കേറ്റ് മാരാണ് അപ്പീൽ വാദികളായി കോടതിയിൽ വാദിച്ചത്.

അപ്പീലിനെ എതിർത്തുകൊണ്ട് പ്രധാനമായും അഡ്വക്കേറ്റ് ജോർജ് തോമസ്, ഹൈക്കോടതിയിൽ നിന്നുള്ള അഡ്വക്കേറ്റ് കാളീശ്വരം രാജ്, ബിജു ഉതുപ്പിനു വേണ്ടി അഡ്വക്കേറ്റ് ജോജോ തോമസ് തുടങ്ങിയവരാണ് കോടതിയിൽ വാദം നടത്തിയത്.

5. ഇന്ന് സെപ്റ്റംബർ മാസം രണ്ടാം തീയതി കോട്ടയം അഡീഷണൽ ജില്ലാ കോടതിയിൽ ഈ കേസിന്റെ വിധി പറയുകയാണെങ്കിൽ സംഭവിക്കാവുന്നത്
1. അപ്പീൽ അനുവദിക്കുക: കീഴ് കോടതി വിധി പൂർണ്ണമായി തള്ളിക്കളയുക. അതുവഴി കേസിലെ വാദികളുടെ ഒരാവശ്യങ്ങളും കോടതി അംഗീകരിച്ചു കൊടുക്കുന്നില്ല.
2. അപ്പീൽ തള്ളിക്കളയുക. കീഴ് കോടതിവിധി പൂർണ്ണമായി അംഗീകരിക്കുന്നു. കേസിലെ വാദികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നു.
3. അപ്പീൽ ഭാഗികമായി അംഗീകരിക്കുക.

വാദികളുടെ ആവശ്യങ്ങൾ ഭാഗികമായി അംഗീകരിക്കുന്നു ഭാഗികമായി തള്ളിക്കളയുകയും ചെയ്യുന്നു.

4. കേസ് റിമാൻഡ് ചെയ്യുക

അപ്പീൽ വാദികൾ ചൂണ്ടിക്കാണിച്ച കീഴ് കോടതിയിൽ ഉണ്ടായ തെറ്റുകൾ അംഗീകരിച്ച് കീഴ് കോടതിയോട് ഒന്നുകൂടി കേസുവാതം കേട്ട് വിധി പറയാൻ ആവശ്യപ്പെടുക.

സാധാരണ രീതിയിൽ ഇത്രയുമാണ് നമുക്ക് പ്രതീക്ഷിക്കാവുന്ന വിധികൾ.

അഡ്വ. ഫാ. ബോബി ചേരിയിൽ

Golden Jubilee Celebrations
Micro Website Launching Ceremony