ജോസ് സാഞ്ചെസ് (ഹൊസ്സെ സാന്‍ചെസ് José Sánchez del Río)
മെക്‌സിക്കോയിലെ മിചോയാകോനിന്‍ (Sahuayo, Michoacán) 1913 ല്‍ ജനിച്ച ഹൊസ്സെയുടെ കാലത്താണ് മെക്‌സിക്കന്‍ പ്രസിഡന്റായിരുന്ന കാജെസ് (President Plutarco Elías Calles) സഭാവിരുദ്ധ നിയമങ്ങളുണ്ടാക്കി സഭയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 1917 ലെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ കര്‍ഷക മുന്നേറ്റങ്ങളുണ്ടായി. സര്‍ക്കാറിനെതിരെ തുറന്ന പോരാട്ടങ്ങളും ക്രൈസ്തവവിശ്വാസത്തെ ത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയ സര്‍ക്കാരിന്റെ സേനയുടെ കയ്യിലകപ്പെട്ട ഹോസ്സെയോട് വിശ്വാസം ത്യജിച്ച് ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും അവന്‍ തയ്യാറായില്ല. മോചനദ്രവ്യം നല്‍കി അവനെ മോചിപ്പിക്കാന്‍ ഹൊസ്സെയുടെ പിതാവ് ശ്രമിച്ചെങ്കിലും പണം സ്വരൂപിക്കാനായില്ല. കാല്‍വെള്ളയുടെ ഉള്ളം കത്തികൊണ്ട് മുറിവേല്‍പിച്ചുവെങ്കിലും ഹൊസ്സെ വിശ്വാസം ഉപേക്ഷിച്ചില്ല. അവസാനശ്വാസത്തിലും ക്രിസ്തുരാജാവ് വാഴട്ടെയെന്ന് പറഞ്ഞ് മരണത്തെ പുല്‍കിയ ഈ കുഞ്ഞു രക്ത സാക്ഷി വിശ്വാസസ്ഥിരതയുടെ കാര്യത്തില്‍ നമുക്ക് മാതൃകയാണ്.