വലിയ നോമ്പിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ് നാല്പതാം വെള്ളി. ഈശോയുടെ പീഡാസഹനത്തിന്റെ വലിയ ആഴ്ചയിലേയ്ക്ക് നാം അടുക്കുന്നതിനെ അനുസ്മരിച്ച് പല സ്ഥലങ്ങളിലും നാല്പതാം വെള്ളിയാഴ്ച മലകയറ്റങ്ങളും കുരിശിന്റെ വഴിയുമൊക്കെ നടത്താറുണ്ടല്ലോ. കുരിശുമരണത്തോളം നമ്മെ സ്‌നേഹിച്ച ഈശോയെയാണ് നാം ആരാധിക്കുന്നത്. മധ്യ കാലഘട്ടത്തിലാണ് ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചും തിരുമുറിവുകളെക്കുറിച്ചും ധ്യാനിക്കുന്ന രീതി പ്രബലപ്പെട്ടത്. ലത്തീന്‍ ഭാഷയില്‍ വിയ സാക്ര അഥവാ വിയാ ക്രൂച്ചിസ് എന്നറിയപ്പെടുന്ന ധ്യാനരീതി രൂപപ്പെട്ടു. വിയ എന്നാല്‍ വഴി, സാക്ര എന്നാല്‍ വിശുദ്ധ.കൂടാതെ ക്രൂച്ചിസ് എന്നാല്‍ കുരിശിന്റെ എന്നര്‍ത്ഥം. അതുകൊണ്ട് വിശുദ്ധ വഴിയെന്നൊ, കുരിശിന്റെ വഴിയെന്നൊ ഒക്കെ ഇത് വിളിക്കപ്പെട്ടു. ഒരുക്കത്തോടെ ഈ ഭക്ത കൃത്യം അനുഷ്ഠിക്കുന്നവര്‍ക്ക് സഭ ദണ്‍ഡവിമോചനം കല്‍പിച്ചു നല്‍കി.
കേരളക്കരയില്‍ കുരിശിന്റെ വഴിയുടെ പ്രാര്‍ത്ഥനകളും ഗാനങ്ങളും ചിട്ടപ്പെടുത്തിയ പ്രമുഖ വൈദികന്‍ ഫാ. ആബേല്‍ സി എം ഐ ആണ്. അതിനും മുമ്പേ കുരിശിന്റെ വഴിയുടെ ഒരു പഴയ ക്രമവും ഈണവും നിലനിന്നിരുന്നു. നാല്പതാം വെള്ളിയാഴ്ച കുരിശിന്റെ വഴിയുടെ പഴയ ക്രമമായ ഫാ.ജോസഫ് മാവുങ്കല്‍ രചിച്ച ഈശോയെ ക്രൂശും താങ്ങി വിയ ക്രൂചിസ് (Via Crucis) ചെല്ലി പ്രാര്‍ത്ഥിക്കാം. നാല്പതാം വെള്ളിയെന്നത് പേതൃത്വ തുടങ്ങിയുള്ള നാല്പതാം പക്കമാണ് ഇത്. വി. ഗ്രന്ഥത്തില്‍ നാല്പതിന് പ്രാധാന്യമുണ്ടല്ലോ. ഈശോ പുനരുദ്ധാനവും ജീവനുമാണെന്ന വായനയാണ് ഈ ദിവസത്തിലുള്ളത്.
ഏപ്രില്‍ 3 നുള്ള TASK
വായിക്കാന്‍: വി. മത്തായിയുടെ സുവിശേഷം 17, 18 അധ്യായങ്ങള്‍
ചെയ്യാന്‍: കുരിശിന്റെ വഴിയുടെ ഏതെങ്കിലും സ്ഥലം (സ്റ്റേഷന്‍ ഉദാ: പന്ത്രണ്ടാം സ്ഥലം) വീട്ടില്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലത്ത് ഉണ്ടാക്കുക (ഫോട്ടാ FB യിലിടാം). അനുയോജ്യമായ സമയത്ത് കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കുക.
മനപാഠമാക്കാന്‍: “”നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിന് മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.” (1 പത്രോ 2, 24).
ഉത്തരമെഴുതുക
1. വിയാ സാക്ര എന്ന വാക്കിനര്‍ത്ഥം എന്ത്?
2. വിയ ക്രൂച്ചിസ് എന്ന വാക്കിനര്‍ത്ഥം എന്ത്?
3. നാല്പതാം വെള്ളി എന്നാലെന്ത്?
4. നാല്പതാം വെള്ളിയിലെ വായനയുടെ പ്രമേയമെന്ത് ?