ഉഴവൂര്‍ ഫൊറോനയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു. സംഗമത്തിനു മുന്നോടിയായി നടത്തപ്പെട്ട കൃതജ്ഞതാബലിയില്‍ ഫൊറോന വികാരി ഫാ. തോമസ് ആനിമ്മൂട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഉഴവൂരില്‍ സംഘടിപ്പിച്ച സംഗമം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. വിവാഹത്തിന്റെ സുവര്‍ണ്ണ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ചടങ്ങില്‍ ആദരിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍, ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, കെ.സി.ഡബ്ല്യു.എ ഉഴവൂര്‍ ഫൊറോന ചാപ്ലെയിന്‍ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, അതിരൂപതാ സെക്രട്ടറി ഷൈനി സിറിയക്, ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് ബിബില സജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉഴവൂര്‍ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.