വചന പഠനത്തിനും വിശ്വാസജീവതം ആഴപ്പെടുത്തുന്നതിനും ദൈവം നല്‍കിയിരിക്കുന്ന ദിവസങ്ങളായി ക്വാറന്റൈന്‍ കാലത്തെ കാണാം. ഇരുപത്തിയൊന്ന് ദിവസങ്ങള്‍ വിശ്വാസപരിശീലനത്തനായി പ്രയോജനപ്പെടുത്തുവാന്‍ കുട്ടികള്‍ക്ക് ചെയ്യേണ്ട കാര്യങ്ങള്‍ താഴപ്പറയുന്നു.
1. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളും ചെയ്ത കാര്യങ്ങളും രേഖപ്പെടുത്തിവയ്ക്കുവാന്‍ ഒരു നോട്ടു ബുക്ക് കരുതുക
2. ഓരോ ദിവസവും കുട്ടികള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ (വി. ഗ്രന്ഥം വായിക്കുന്ന കാര്യം, നല്‍കിയിരിക്കുന്ന വീഡിയോ കാണുന്ന നിര്‍ദേശം പാലിക്കുന്നത്, ചെയ്യാന്‍ നിര്‍ദേശിക്കുന്ന പ്രാര്‍ത്ഥന ചെല്ലുന്നത്, ഓരോ ദിവസവും മനപാഠമാക്കാന്‍വേണ്ടി നല്‍കുന്ന വചനഭാഗം പഠിക്കുന്നത്) പ്രസ്തുത ബുക്കില്‍ എഴുതേണ്ടതാണ്.
3. ഓരോ ദിവസത്തെയും ചലഞ്ച് കുട്ടികള്‍ ചെയ്തതിനു ശേഷം അവ ബുക്കില്‍ രേഖപ്പെടുത്തേണ്ടതാണ്.
4. ഓരോ ദിവസവും കാണുന്ന വീഡിയോയുടെ ചുരുക്കവും ബുക്കില്‍ എഴുതേണ്ടതാണ്. ഉദാ: ക്വോ വാദിസ് എന്ന സിനിമയില്‍ കണ്ട പ്രമേയം, വി. പത്താം പീയൂസിന്റെ വീഡിയോയില്‍ കണ്ട ജീവചരിത്രം എന്നിവ (1 മുതല്‍ 4 വരെയുള്ള കുട്ടികള്‍ എഴുതേണ്ടതില്ല).
5. ഓരോ ദിവസത്തെയും കാര്യങ്ങള്‍ തീയതി എഴുതി ബുക്കില്‍ എഴുതേണ്ടത്. എല്ലാ ദിവസത്തെയും വര്‍ക്കുകള്‍ ചെയ്യുകയും ഏറ്റവും മനോഹരമായി അവ രേഖപ്പെടുത്തുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ക്വാറന്റൈന്‍ കാലത്തിനു ശേഷം ഇടവക തലത്തില്‍ സമ്മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക.
മാര്‍ച്ച് 27 വെള്ളിയാഴ്ച പരി.പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ വി. കുര്‍ബാനയുടെ ആരാധനക്കായി നീക്കിവയ്ച്ചിരിക്കുന്ന ദിവസമാണ്. കൊറോണ ദുരന്തത്തിലായ ലോകത്തിന് വേണ്ടി ദിവ്യകാരുണ്യ ഈശോയോട് അപേക്ഷിക്കാന്‍ പരി. പിതാവ് എല്ലാവരോടും നിര്‍ദേശിച്ചിരിക്കുന്നു. ഈ ദിവസം മാര്‍പാപ്പയോട് ചേര്‍ന്ന് ആത്മനായെങ്കിലും പങ്കുചേരുന്നവര്‍ക്ക് പൂര്‍ണദണ്ഡ വിമോചനം സഭ നല്‍കുന്നു. പ്രധാനമായും ക്രിസ്തുമസ്, ഈസ്റ്റര്‍ എന്നീ ദിവസങ്ങളില്‍ മാര്‍പാപ്പമാര്‍ ഊര്‍ബി എത്ത് ഓര്‍ബി എന്ന ആശീര്‍വാദം നല്‍കുമ്പോഴാണ് ഈ ദണ്ഡവിമോചനം നല്‍കുന്നത്.
അത് പ്രാപിക്കാന്‍
1. ആശീര്‍വാദത്തിന് 20 മുമ്പോ പിമ്പോ കൂമ്പസാരമെന്ന കൂദാശയിലൂടെ പാപക്കറകള്‍ കഴുകിക്കളയുക. (ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്വാറന്റൈന്‍ കാലത്തിന് ശേഷം)
2. തുടര്‍ന്ന് വി. കുര്‍ബാന സ്വീകരിക്കുക
3. മാര്‍പാപ്പയുടെ നിയോഗത്തില്‍ പ്രാര്‍ത്ഥിക്കുക (ഇപ്പോള്‍ മാര്‍പാപ്പയുടെ നിയോഗം കൊറോണയുടെ വ്യാപനം ഇല്ലാതാകല്‍)
URBI ET ORBI എന്ന ആശീര്‍വാദം
ഊര്‍ബീ എന്ന വാക്ക് ഊര്‍ബസ് (Urbs) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ്. അര്‍ത്ഥം നഗരം. (Remember the terms urban, urbanization etc)
ഓര്‍ബീ എന്ന വാക്ക് വരുന്നത് ഓര്‍ബെസ് (orbis) എന്ന് വാക്കില്‍നിന്നാണ് അര്‍ത്ഥം ലോകം, circle etc. (remember the term orbit)
മാര്‍പാപ്പ നഗരത്തിനും (റോമ) ലോകത്തിനും നല്‍കുന്ന ആശീര്‍വാദം എന്നാണ് ഇതിനര്‍ത്ഥം
TASK for March 28:
ക്വോ വാദിസ് എന്ന സിനിമയില്‍ കണ്ട പ്രമേയം, വി. പത്താം പീയൂസിന്റെ വീഡിയോയില്‍ കണ്ട ജീവചരിത്രം എന്നിവ (1 മുതല്‍ 4 വരെയുള്ള കുട്ടികള്‍ എഴുതേണ്ടതില്ല) ബുക്കില്‍ എഴുതുക
മനപാഠമാക്കാന്‍ : എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജിവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. (യോഹ 3, 16)
ചെയ്യാന്‍: സമയം കിട്ടുന്നതനുസരിച്ച് ഒരു കൊന്ത തനിയെ ചെല്ലുക, വചന പഠനത്തിനായി മത്തായിയുടെ സുവിശേഷത്തിന്റെ അഞ്ച്, ആറ് അധ്യായങ്ങള്‍ വായിക്കുക.
വി. പത്താം പീയൂസ് മാര്‍പാപ്പ
ദിവ്യകാരുണ്യ ആരാധനക്കായി കത്തോലിക്കാ ലോകം വെള്ളിയാഴ്ച നീക്കിവയ്ക്കുമ്പോള്‍ ദിവ്യകാരുണ്യത്തിന്റെ പാപ്പ എന്നറിയപ്പെടുന്ന വി. പത്താം പീയൂസ് മാര്‍പാപ്പയെക്കുറിച്ചു പഠിക്കാം. കുട്ടികള്‍ക്ക് ചെറുപ്പത്തിലേ ദിവ്യകാരുണ്യം നല്‍കണമെന്നും അനുദിന വി. കുര്‍ബാന പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ച പത്താം പീയുസ് മാര്‍പാപ്പ ദിവ്യകാരുണ്യ ഭക്തനായിരുന്നു. ഈ പാപ്പ നമുക്കായി ചെയ്തിരിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളും മനസിലാക്കാം.