9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

To evangelize is to love: Pope Francis

  • June 10, 2019

ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിന് അനിവാര്യമായ ത്രിവിധ കാര്യങ്ങള്‍ പാപ്പാ ചൂണ്ടിക്കാട്ടുന്നു.

കത്തോലിക്കാ കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ (CHARIS-ന്‍റെ) അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത 6000-ത്തോളം പേരെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (08/06/19) സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം, ക്രിസ്തുവിന്‍റെ മൗതികഗാത്രമായ സഭയുടെ ഐക്യം, ദരിദ്രര്‍ക്കുള്ള സേവനം എന്നിവയാണ് ഈ മൂന്നു സംഗതികളെന്നും ഇവ ലോകത്തെ സുവിശേഷവത്ക്കരിക്കുന്നതിനാവശ്യമായ സാക്ഷ്യമാണെന്നും പാപ്പാ വിശദീകരിച്ചു.

ലോകത്തെ സുവിശേഷവത്ക്കരിക്കുകയെന്നത് മാമ്മോദീസായിലൂടെ നമുക്കു ലഭിച്ച ഉത്തരവാദിത്വമാണെന്നും  ഈ സുവിശേഷവത്ക്കരണമാകട്ടെ മതപരിവര്‍ത്തനമല്ല മറിച്ച് സാക്ഷ്യമേകലാണെന്നും, അത് സ്നേഹത്തിന്‍റെ സാക്ഷ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

സുവിശേഷവത്ക്കരിക്കുകയെന്നാല്‍ സ്നേഹിക്കലാണെന്നും ദൈവത്തിന്‍റെ സ്നേഹം സകല മനുഷ്യര്‍ക്കും പങ്കുവയ്ക്കലാണെന്നും പാപ്പാ പറഞ്ഞു.

സ്നേഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

source: Vatican News

Golden Jubilee Celebrations
Micro Website Launching Ceremony