കോതനല്ലൂർ 1982 ൽ സ്ഥാപിതമായ തൂവാനിസ പ്രാർത്ഥനാലയം കോവിഡാനന്തര പ്രവർത്തനങ്ങൾക്ക് ശേഷം തൂവാനിസ ചാപ്പലിന്റെ പുനർപ്രതിഷ്ഠയും അനുബന്ധ സ്ഥാപനങ്ങളുടെയും വെഞ്ചിരിപ്പ് നടത്തി വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷകൾക്കായി തുറന്നു കൊടുത്തു.
കഴിഞ്ഞ കാലങ്ങളിൽ സഭയുടെയും സമുദായത്തിന്റെയും ആത്മീയ നവീകരണമേഖലകളിൽ സഭാ മക്കൾക്ക് ആത്മീയ മുന്നേറ്റത്തിന് അനുഭവങ്ങൾ നൽകി വരും തലമുറകൾ നവീകരിക്കപ്പെടാൻ തൂവാനിസ കൂടുതൽ അവസരങ്ങളും ആത്മീയ ശോഭയും പകരട്ടെ എന്ന് മാർ മാത്യു മൂലക്കാട്ട് ആശംസിച്ചു. പുനർ പ്രതിഷ്ഠ തിരുക്കർമ്മങ്ങൾക്ക് കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മുഖ്യകാ ർമികത്വം വഹിച്ചു. അനുബന്ധ സ്ഥാപനങ്ങളുടെ ആശിർവാദകർമ്മങ്ങൾ അൽജീരിയ ടുണീഷ്യ വത്തിക്കാൻ ന്യൂൺഷ്യോ മാർ കുര്യൻ വയലുങ്കൽ നിർവഹിച്ചു. അതിരൂപതാ വികാരി ജനറൽ ഫാദർ മൈക്കിൾ വെട്ടിക്കാട്ട് അതിരൂപത പ്രൊക്യുറേറ്റർ ഫാദർ അലക്സ് ആക്കാൻ പറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. തൂവാനിസ ഡയറക്ടർ ഫാദർ ജോസഫ് ഈഴാറത്ത്, ജോയിൻ ഡയറക്ടർ ഫാദർ ബിജു തറയിൽ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
വിവിധ പ്രദേശങ്ങളിൽ നിന്ന് വൈദിക, സന്യസ, അല്മായ പ്രതിനിധികൾ വിവിധ മേഖലകളിൽ നിന്നുള്ള വിശ്വാസ സമൂഹത്തിൻറെ പങ്കാളിത്തം പ്രതിഷ്ഠ ശുശ്രൂഷകളിലും പ്രാർത്ഥനാ കൂട്ടായ്മയിലും
ശ്രദ്ധേയമായി.