നിശ്ചിത നിയമാവലിയനുസരിച്ചാണ് അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് 2021 ഓഗസ്റ്റ് മാസം 8-ാം തീയതി സര്‍ക്കുലര്‍ നം. 279 ലൂടെ പുതിയതായി രൂപീകരിച്ച പാസ്റ്ററല്‍ കൗണ്‍സിലാണു നിലവിലുള്ളത്. ഈ പാസ്റ്ററല്‍ കൗണ്‍സിലില്‍ മൂന്നു പിതാക്കന്മാരും 27 വൈദികരും 4 സമര്‍പ്പിതരും 68 അല്‍മായരുമുള്‍പ്പടെ ആകെ 102 അംഗങ്ങളാണുള്ളത്.
ഓരോ ഫൊറോനയിലെയും പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍ ഫൊറോനതലത്തില്‍ ഒരുമിച്ചു കൂടിയാണു ഫൊറോനയില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‌സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഓരോ ഫൊറോനയില്‍ നിന്നും 2 പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പടെ നാലു പേര്‍ വീതം പാസ്റ്ററല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടും. അങ്ങനെ 14 ഫൊറോനകളില്‍ നിന്നായി 56 തെരഞ്ഞെടുക്കപ്പെട്ട അല്‍മായ പ്രതിനിധികള്‍ പാസ്റ്ററല്‍ കൗണ്‍സിലിലുണ്ട്. കൂടാതെ വിവിധരംഗങ്ങളില്‍ പ്രാഗത്ഭ്യമുള്ളവരായ 5 അല്‍മായരെ പാസ്റ്ററല്‍ കൗണ്‍സിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.
അതിരൂപതയിലെ ഫൊറോന വികാരിമാരും സമുദായസംഘടനാ പ്രസിഡന്റുമാരും ഉള്‍പ്പടെ വിവിധ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ പാസ്റ്ററല്‍ കൗണ്‍സിലില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്. നിലവില്‍ അല്‍മായരുള്‍പ്പടെ 41 പേരാണ് എക്‌സ് ഒഫീഷ്യോ അംഗങ്ങളായുള്ളത്.