The arrival of Thomas of Kina based on the available documents.
ക്‌നായ തോമ കൊടുങ്ങല്ലൂരിൽ കുടിയേറിയതിനെക്കുറിച്ചുള്ള ചരിത്രം സാക്ഷ്യപ്പെടുത്തുന്ന തീയതി എന്നാണ് ?
1603ൽ ഫ്രാൻസിസ് റോസ് എന്ന കൊടുങ്ങല്ലൂർ മെത്രാൻ Report on the Serra എന്ന document ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണമനുസരിച്ച് ക്‌നായി തോമായും കൂട്ടരും കേരളത്തിൽ വന്നത് എ.ഡി 345 മാർച്ച് മാസം 7-ാം തീയതിയാണ്.
During his [Cheraman Perumal] reign at the time of Mercury In February, on the seventh day of the month of March, before the full moon as the same king of Coguarangon was staying at Carnelur, there arrived in a ship Thomas Cananeo, its commander, who has resolved to see the uttermost part of the East, and some men who saw him arriving went to inform the King’.
‘ക്‌നാനായ സമുദായം കേരളചരിത്രത്തിൽ’ എന്ന പുസ്തകത്തിന്റെ പേജ് നമ്പർ 38 ൽ ഈ വിവരണങ്ങളെ അടിസ്ഥാനമാക്കി ഡോ. ജേക്കബ്ബ് കൊല്ലാപറമ്പിലച്ചൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, ”ഫ്രാൻസിസ് റോസ് മെത്രാൻ 1603ൽ എഴുതിയ റിപ്പോർട്ടിൽ ചേരമാൻ പെരുമാളിനെക്കുറിച്ചും ക്‌നായി തോമായെക്കുറിച്ചും ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമുള്ള രേഖകളും പാരമ്പര്യങ്ങളും അവഗാഹം പഠിച്ചതിനുശേഷം പ്രസ്താവിക്കുന്നു; ക്‌നായി തോമാ എ.ഡി 345 മാർച്ച് മാസം 11-ാം തീയതി ചേരമാൻ പെരുമാൾ ദാനമായി നൽകിയ ഭൂമിയിൽ പള്ളിക്കും പട്ടണത്തിനും തറക്കല്ലിട്ടു. എ.ഡി 346/347 ൽ മാർച്ച് മാസം 1-ാം തീയതി ചേരമാൻ പെരുമാൾ മരണമടഞ്ഞു. ”
പ്രസ്തുത പുസ്തകത്തിന്റെ പേജ് നമ്പർ 39 ൽ റോസ് മെത്രാൻ റിപ്പോർട്ടിലെ കാലനിർണ്ണയമനുസരിച്ച് ക്‌നായി തോമാ കൊടുങ്ങല്ലൂരിലെത്തിയ മാർച്ച് മാസം 7-ാം തീയതി ആണ് എന്ന് കണക്കാക്കാം. പള്ളിക്കും പട്ടണത്തിനും തറക്കല്ലിട്ടത് ആ മാസം 11-ാം തീയതിക്കാണെന്നും പറയുന്നുണ്ട്.
അതിനാൽ ക്‌നായി തോമായെ അനുസ്മരിക്കുന്നതിനോ കുടിയേറ്റ അനുസ്മരണദിനമോ ആയ പ്രത്യേക ഒരു ദിനം ആചരിക്കുവാൻ ലക്ഷ്യമിടുകയാണെങ്കിൽ അത് മാർച്ച് 7-ാ#ം തീയതിയായി കണക്കാക്കേണ്ടിവരും. യാക്കോബായ വിശ്വാസം പിന്തുടരുന്നവർ മാർച്ച് 29-ാം തീയതി ക്‌നായി തോമാ ദിനമായി ആചരിക്കാറുണ്ട്. പക്ഷേ അതിന് ചരിത്രപരമായ അടിസ്ഥാനമില്ല. യാക്കോബക്കാർ കത്തോലിക്കാ സഭയിൽ നിന്നും മാറിപ്പോയവരായതിനാൽ അവർ തങ്ങളുടേതായ ഒരു പ്രത്യേകദിനവും പ്രത്യേക സംസ്‌ക്കാരവും വളർത്തിയെടുക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി ഒരു പ്രത്യേകദിനം തെരഞ്ഞെടുത്തതായി വേണം കരുതാൻ.
മീഡിയ കമ്മീഷൻ, കോട്ടയം
2020 മാർച്ച് 7.