കോട്ടയം രൂപതാദ്ധ്യക്ഷന്‍റെ അജപാലന അധികാര പരിധി
(Territorio – Personal jurisdiction of the ArchBishop of Kottayam)
കോട്ടയം അതിരൂപതയുടെ അജപാലനാതിര്‍ത്തി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ നൈയ്യാമിക അതിര്‍ത്തിക്കുള്ളില്‍ മുഴുവനിലുമാണ്. 1955 ഏപ്രില്‍ മാസം 28-ാം തീയതി 12-ാം പിയൂസ് മാര്‍പ്പാപ്പ നല്‍കിയ Quae Suddistica Gens എന്ന കല്പനയില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് വികസിതമായ സീറോ മലബാര്‍ സഭയുടെ അധികാര പരിധിക്കുള്ളില്‍ മുഴുവനിലും തെക്കുംഭാഗരായ സുറിയാനി കത്തോലിക്കരുടെമേല്‍ വ്യക്തിഗത (Territorio – Personal jurisdiction) അജപാലനാധികാരം നല്‍കുകയുണ്ടായി.