മീഡിയ കമ്മീഷന് പൂർണ പിന്തുണ
അഭി. മൂലക്കാട്ട് പിതാവ് പാസ്റ്ററല്‍ കൗണ്‍സിലില്‍ ഉരുത്തിരിഞ്ഞ ആലോചനകളുടെയും അഭി പ്രായങ്ങളുടെയും പശ്ചാത്തലത്തില്‍ ഫെബ്രുവരി 22 ന് നല്‍കിയ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വളച്ചൊടിച്ച് പ്രസിദ്ധീകരിക്കുകയും അപകീര്‍ത്തിപരമായി പ്രചരിപ്പിക്കുകയും ചെയ്ത നടപടി തുറന്നുകാണിച്ചുകൊണ്ട് മീഡിയ കമ്മീഷന്‍ സത്യസന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. തുടര്‍ന്ന് ആവശ്യമായ നടപടികളിലേയ്ക്ക് നീങ്ങുന്നതിനുള്ള മുന്നറിയിപ്പും നല്‍കിയിരുന്നു.
പ്രസ്തുത നിലപാടുകള്‍ മീഡിയാ കമ്മീഷന്‍ എടുത്തത് അതിരൂപതയിലെ വിവിധ പാസ്റ്ററല്‍ കമ്മീഷനുകളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചും അവരുടെ നിർദേശങ്ങൾ അനുസരിച്ചുമാണ്. പ്രസ്തുത നിലപാടുകൾ അറിയിക്കാൻ കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തിയതനുസരിച്ച് തന്നെയാണ് കമ്മീഷൻ പ്രവർത്തിച്ചത്.
മാത്രമല്ല, മേലിലും അപകീര്‍ത്തിപരമായതും വസ്തുതാ വിരുദ്ധമായതുമായ വാര്‍ത്തകളോ പ്രവര്‍ത്തികളോ ശ്രദ്ധയില്‍ പെട്ടാല്‍ അതിരൂപതാ ജാഗ്രതാ സമിതിയുടെ സഹായത്തോടെ ആവശ്യമായ നടപടികളും തിരുത്തലുകളും സത്വരമായി ചെയ്യണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗം അവരെ
ചുമതലപ്പെടുത്തി.
അതിരൂപതയിലെ വിവിധ കമ്മീഷനുകളിലൊന്നായ മീഡിയ കമ്മീഷന്‍ സത്യസന്ധമായ കാര്യങ്ങള്‍ പൊതുസമക്ഷം അവതരിപ്പിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും ചൈതന്യ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ പൂര്‍ണ പിന്തുണ അറിയിക്കുന്നതോടൊപ്പം തുടര്‍ നടപടികള്‍ മേലിലും സ്വീകരിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
അതിരൂപതയിലെ വിവിധ അജപാലന കമ്മീഷന്‍ ചെയര്‍മാന്‍മാര്‍ക്കു വേണ്ടി
ഫാ മാത്യു കൊച്ചാദംപള്ളില്‍
ചൈതന്യ കമ്മീഷൻസ് കോർഡിനേറ്റർ