കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ഇരിട്ടി ടൗണില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് വി. തോമാശ്ലീഹായുടെ നാമത്തിലുള്ള മാങ്കുഴി പള്ളി സ്ഥിതിചെയ്യുന്നത്.
ചരിത്രം-തലശ്ശേരി രൂപതയില്‍പ്പെട്ട നെല്ലിക്കാംപൊയില്‍ , കല്ലുവയല്‍ , പടിയൂര്‍ എന്നീ പള്ളികളിലാണ് ഇവിടെയുള്ള ക്‌നാനായക്കാര്‍ ആദ്യകാലങ്ങളില്‍ തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്നത്. സ്വന്തമായി ഒരു പള്ളിവേണമെന്ന ആഗ്രഹത്തോടെ ശ്രീ. സജി വല്ലറുകാട്ടില്‍ , അന്ന് മടമ്പം വികാരിയായിരുന്ന ബഹു. മൈക്കിള്‍ നെടുത്തുരുത്തിയച്ചനെപോയി കാണുകയും അച്ചന്റെ നിര്‍ദ്ദേശപ്രകാരം, എല്ലാവരുടെയും ഒപ്പ് ശേഖരിച്ച്, അച്ചനെഏല്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബഹു.മൈക്കിളച്ചനും, ബഹു. കപ്പുകാലാ അച്ചനും കൂടി മാങ്കുഴിയില്‍ വരുകയും വല്ലറുകാട്ടില്‍ വി.എല്‍ . തോമസ്, വല്ലറുകാട്ടില്‍ മത്തായി, മൂലേപ്പറമ്പില്‍ ഉതുപ്പ്, മൂലേപ്പറമ്പില്‍ ജോസഫ് എന്നിവരെയും കൂട്ടി മോണ്‍സിഞ്ഞോര്‍ ആയിരുന്ന ബഹു.സ്റ്റീഫന്‍ ജയരാജച്ചന്റെ അടുത്തുപോവുകയും ചെയ്തു. അഭി. കുന്നശ്ശേരി പിതാവിന്റെ അനുമതിയോടുകൂടി മാങ്കുഴിയില്‍ മൂന്ന് ഏക്കര്‍ 60 സെന്റ് സ്ഥലം വാങ്ങിച്ച് അവിടെ അന്നുണ്ടായിരുന്ന ഷെഡില്‍ 1992 ഡിസംബര്‍ 20- ാം തീയതി വിശുദ്ധബലി അര്‍പ്പിക്കുകയും ചെയ്തു.
1996 ഫെബ്രുവരി മാസത്തില്‍ അഭി. കുന്നശ്ശേരി പിതാവ് ഇന്ന് കാണുന്ന ഈ പള്ളി കൂദാശ ചെയ്തു. ഇന്ന് ഈ ഇടവകയില്‍ 29 കുടുംബങ്ങളുണ്ട്. സ്ഥിരമായി വൈദികരില്ലാത്തതുകൊണ്ട് എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാല്മണിക്ക് മാത്രമാണ് ഇവിടെ വി.കുര്‍ബ്ബാനഅര്‍പ്പിക്കുന്നത്.