9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Thomas Knanaya Catholic Church, Mangidappally

St. Thomas Knanaya Catholic Church Mangidappallyതിരുവിതാംകൂര്‍ , കൊച്ചി എന്നീ രണ്ട്‌ രാജ്യാതിര്‍ത്തിക്കുള്ളില്‍ താമസിച്ചിരുന്ന ക്‌നാനായക്കാരുടെ മാതൃഇടവക വിശുദ്ധ രാജാക്കന്മാരുടെ പേരിലുള്ള പിറവം കൊച്ചുപള്ളിയായിരുന്നു. രണ്ട്‌ നാട്ടു രാജ്യങ്ങളെ വേര്‍തിരിച്ചിരുന്ന കോട്ടയും, മൂവാറ്റുപുഴയാറിന്റെ സാന്നിദ്ധ്യവും വിശ്വാസികളുടെ പിറവത്തേക്കുള്ള യാത്ര ക്ലേശകരമാക്കിയിരുന്നു. തന്മൂലം ഈ പ്രദേശത്തെ ക്‌നാനായ ജനങ്ങള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ക്കായി എറണാകുളം രൂപതയുടെ കീഴിലുള്ള കോളങ്ങായി പള്ളിയെയും, വെളിയനാട്‌ മലങ്കര കത്തോലിക്കാ പള്ളിയെയും ആശ്രയിച്ചു പോന്നിരുന്നു. ക്‌നാനായ പാരമ്പര്യം സംരക്ഷിച്ച്‌ ഇതര കത്തോലിക്കരുമായി സഹകരിച്ചു ജീവിക്കുവാന്‍ ഇവിടത്തെ ക്‌നാനായക്കാര്‍ ഏറെ ഉത്സാഹം കാണിച്ചിരുന്നു.

1954 ല്‍ പിറവം പള്ളിവികാരിയായിരുന്നു ബ. പ്രാലേല്‍ മത്തായി അച്ചന്റെ നേതൃത്വത്തചന്റ പള്ളിപണിയുന്നതിനായി ചാക്യാര്‍കുന്ന്‌ എന്നറിയപ്പെട്ടിരുന്ന മലയില്‍ രണ്ടേക്കറോളം സ്ഥലം വാങ്ങുകയും 1954 ആഗസ്റ്റ്‌ 15 ന്‌ പിറവം പള്ളി വികാരി ബ. പ്രാലേല്‍ മത്തായി അച്ചന്‍ മാങ്ങടപ്പിള്ളി പള്ളിയുടെ തറക്കല്ലിടീല്‍ കര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. 1958 മാര്‍ച്ച്‌ 19 ന്‌ അഭിവന്ദ്യ തറയില്‍ പിതാവ്‌ വി.തോമാശ്ലീഹായുടെ നാമത്തിലുള്ള പുതിയ ദേവാലയം ആശീര്‍വദിച്ചു.

ആരാധനാ ശ്രൂശ്രൂഷകളില്‍ കൂടുതല്‍ ഉണര്‍വ്വ്‌ ഉണ്ടാകേണ്ടതിന്‌ സമര്‍പ്പിതരുടെ സേവനം ആവശ്യമാണെന്ന്‌ മനസ്സിലാക്കി മാങ്ങടപ്പിള്ളി വികാരിയായിരുന്ന ബ. തോമസ്‌ മാമ്പുഴയച്ചന്റെ നിരന്തര പരിശ്രമഫലമായി 1997 ല്‍ വിസിറ്റേഷന്‍ സന്യാസസമൂഹത്തിന്റെ ഒരു കോണ്‍വെന്റ്‌ ഇവിടെ സ്ഥാപിതമായി. ഈ അവസരത്തിലാണ്‌ കുടിലില്‍ കുടുംബത്തിന്റെ വകയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാങ്ങടപ്പിള്ളി എല്‍.പി സ്‌കൂള്‍ രൂപതയ്‌ക്കു കൈമാറുന്നത്‌. കുടിലില്‍ ബ. ജോസഫച്ചനും സഹോദരങ്ങളും പ്രകടിപ്പിച്ച സന്മനസ്സ്‌ ഈ ഇടവകയ്‌ക്ക്‌ എന്നും ഒരു മുതല്‍ കൂട്ടാണ്‌. അതിനോടെപ്പം ഒരു നേഴ്‌സറി സ്‌കൂളും സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. 2007-2008 വര്‍ഷം ഇടവകയുടെ ജൂബിലി വര്‍ഷമായിരുന്നു. ജൂബിലി വര്‍ഷത്തില്‍ ഒരു പുതിയ ദേവാലയം വേണമെന്നുള്ള ഇടവക സമൂഹത്തിന്റെ ആഗ്രഹം ചുരുങ്ങിയ നാള്‍കൊണ്ട്‌ യാഥാര്‍ത്ഥ്യമായി. വികാരിയായിരുന്ന ബ. റോജി മുകളേലച്ചന്റെയും വിദേശത്തും സ്വദേശത്തുമുള്ള ഇടവകജനങ്ങളുടെയും പരിശ്രമഫലമായി പണിതീര്‍ത്ത മനോഹരമായ ദേവാലയം 2009 ഏപ്രില്‍ 13 ന്‌ അഭിവന്ദ്യ മൂലക്കാട്ട്‌ പിതാവ്‌ ആശീര്‍വദിച്ചു.

Golden Jubilee Celebrations
Micro Website Launching Ceremony