മാലക്കല്ല് ഇടവകയില്‍ ഉണ്ടായിരുന്നവരില്‍ പൂക്കയം ഭാഗത്തുള്ളവര്‍ക്കായി ബിംബുങ്കാലില്‍ 1972-ല്‍ പള്ളിപണി തുടങ്ങി. ഒരു ഓടിട്ട ഷെഡ് ഉണ്ടാക്കി 1973-ല്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വെഞ്ചരിപ്പ് നടത്തി. മാലക്കല്ല്പള്ളി വികാരിയായിരുന്ന ബഹു. മാത്യു കുറുകപ്പറമ്പില്‍ അച്ചന്‍ 1980-ല്‍ ബിംബങ്കാലില്‍ ഉണ്ടായിരുന്ന പള്ളി വിശ്വാസികളുടെ യാത്രാ സൗകര്യം പരിഗണിച്ച് പുക്കയം എസ്റ്റേറ്റിലേക്ക് മാറ്റാന്‍ പരിശ്രമിച്ചു. മോണ്‍.സൈമണ്‍ കൂന്തമറ്റത്തില്‍ ഇതിന് 1980-ല്‍ തന്നെ തറക്കല്ലിട്ടു. 1984-ല്‍ മാലക്കല്ല് പള്ളി വികാരി സ്റ്റീഫന്‍ നിരവത്ത് അച്ചന്റെ കാലത്ത് കുന്നശ്ശേരി പിതാവ് പൂക്കയത്തുള്ള പള്ളി വെഞ്ചരിച്ചു. 1984 ജനുവരിയില്‍ പൂക്കയം ഇടവകയായി ഉയര്‍ത്തി.
ബഹുമാനപ്പെട്ട ഫിലിപ്പ് ആനിമൂട്ടിന്‍ അച്ചന്റെ കാലത്ത് പാരീഷ് ഹാള്‍ ആയി പണിത ഹാള്‍ ബഹു. വടക്കേതൊട്ടി ഷാജി അച്ചന്റെ കാലത്ത് പണി തീര്‍ത്ത് താത്ക്കാലികമായി ജനങ്ങളുടെ സൗകര്യാര്‍ത്ഥം കുര്‍ബ്ബാന തുടങ്ങി. ഇത് വെഞ്ചരിച്ചത് 2003-ല്‍ മാര്‍ മാത്യു മൂലക്കാട്ട് ആണ്. പാരീഷ് ഹാള്‍ ദേവാലയമായി പണിത് 2008 നവംബര്‍ 25-ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ കൂദാശ ചെയ്തു. ദേവാലയത്തോടു ചേര്‍ന്നുള്ള കോട്ടയം എസ്റ്റേറ്റിലെ മാനേജര്‍ അച്ചന്മാര്‍ വികാരിമാരായി സേവനം ചെയ്തു വരുന്നു. 121 വീട്ടുകാര്‍ ഇവിടെയും ഇതിന്റെ സ്റ്റേഷന്‍ പള്ളിയായ കരിവേടകം സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ 22 ഭവനങ്ങളുമുണ്ട്. ബഹു. റോജി മുകളേല്‍ അച്ചന്റെ കാലത്ത് കരിവേടകം പള്ളി പണിതു.