എറണാകുളം ജില്ലയില്‍ മുവാറ്റുപുഴയില്‍ നിന്നും കാളിയാര്‍ റൂട്ടില്‍ പത്ത് കിലോമീറ്റര്‍ അകലെ സ്ഥതി ചെയ്യുന്ന ദേവാലയമാണ് പറമ്പഞ്ചേരി. പോത്താനിക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലായി ഇവിടുത്തെ ഇടവക ജനങ്ങള്‍ താമസിക്കുന്നു. വി.എസ്തപ്പാനോസ്സിന്റെ നാമത്തിലുള്ള ഈ പള്ളി ഏവര്‍ക്കും അനുഗ്രഹമായി, ആശ്വാസമായി നിലകൊള്ളുന്നു. 1869 കാലഘട്ടത്തില്‍ ഉഴവൂര്‍ , അരീക്കര,മോനിപ്പള്ളി എന്നീ സ്ഥലങ്ങളില്‍ നിന്ന് പറമ്പഞ്ചേരിയില്‍ കുടിയേറിപ്പാര്‍ത്ത ഈ ഇടവകക്കാരായ ആളുകള്‍ തങ്ങളുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത് ഏതാണ്ട് നാലു കിലോമീറ്റര്‍ അകലെയുള്ള വാരപ്പെട്ടി പള്ളിയിലായിരുന്നു.
തങ്ങള്‍ക്കു സൗകര്യപ്രദമായ ഒരു ദേവാലയം സ്ഥാപിക്കണമെന്ന് അവര്‍ അത്യുല്‍ക്കടമായി ആഗ്രഹിച്ചു. പള്ളിയുടെ പ്രാരംഭമായി 1950-ല്‍ പറമ്പഞ്ചേരിയില്‍ ഒരു സണ്‍ഡേസ്‌കൂള്‍ ആരംഭിച്ചു. മംഗലം കണ്ടത്തില്‍ എസ്തപ്പാന്‍ പള്ളിയ്ക്കായി സംഭാവനനല്കിയ അര ഏക്കര്‍ സ്ഥലത്ത് 1951 നവംബര്‍ 10 ന് അന്നത്തെ വാരപ്പെട്ടി വികാരിയായിരുന്ന പൂഴിക്കുന്നേല്‍ ബഹു.മത്തായി അച്ചന്റെ നേതൃത്വത്തില്‍ ദേവാലയനിര്‍മ്മാണം ആരംഭിച്ചു. അഭിവന്ദ്യ തറയില്‍ പിതാവ് ദേവാലയം വെഞ്ചരിച്ച് 1952 ജൂണ്‍ 1ന് ആദ്യ ദിവ്യബലിയര്‍പ്പിച്ചു.
പ്രസ്തുത ദേവാലയം ബഹു.കളരിക്കല്‍ അബ്രാഹച്ചന്റെ നേതൃത്വത്തില്‍ പുതുക്കി പണിത് 1995 ഡിസംബര്‍ 29-ാം തീയതി അഭിവന്ദ്യ കുന്നശ്ശേരി പിതാവ് വെഞ്ചരിച്ചു. ഇന്ന് 147 കുടുംബങ്ങളിലായി 650 അംഗങ്ങളാണു ഈ ഇടവകയില്‍ ഉള്ളത്. പള്ളിയിലെ പ്രധാനതിരുനാള്‍ ഡിസംബര്‍ 30,31 തീയതികളില്‍ ആഘോഷിക്കുന്നു. 1981 ഡിസംബര്‍ 30 ന് ആരംഭിച്ച വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ശാഖയും, 1980 ല്‍ ആരംഭിച്ച സെന്റ് സ്റ്റീഫന്‍സ് നഴ്‌സറി സ്‌കൂളും, 1983 മാര്‍ച്ച് 20ന് ഉദ്ഘാടനം ചെയ്യപ്പെട്ട സെന്റ് സ്റ്റീഫന്‍സ് എല്‍.പി.സ്‌കൂളും ഇടവകയുടെയും ഈ നാടിന്റെയും വളര്‍ച്ചയ്ക്ക് കാരണമായി.
ഫാ.മത്തായി പൂഴിക്കുന്നേല്‍ ഫാ.ജോസഫ് മണപ്പള്ളില്‍ , ഫാ.ലൂക്ക് നടുവിലപ്പറമ്പില്‍ , ഫാ.ഫിലിപ്പ് കാരാപ്പള്ളില്‍ , ഫാ.ജോണ്‍ കോട്ടൂര്‍ , ഫാ. ജോണ്‍ കൈനക്കരപ്പാറ, ഫാ. മാത്യു ഇല്ലിക്കാട്, ഫാ.ഫിലിപ്പ് തൊടുകയില്‍ , ഫാ.ലൂക്ക് പൂത്തൃക്കയില്‍ , ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ , ഫാ.ലൂക്ക് കലയത്തുമൂട്ടില്‍ , ഫാ.ലൂക്ക് കരിമ്പില്‍ , ഫാ. അബ്രാഹാം കളരിക്കല്‍ , ഫാ.ജോസഫ് മേക്കര, ഫാ. ജോസഫ് കളപ്പുരയ്ക്കല്‍ , ഫാ. ജോസഫ് പാട്ടക്കണ്ടത്തില്‍ , ഫാ. സുനില്‍ പാറയ്ക്കല്‍ , ഫാ.ജോസ് ചിറയില്‍പുത്തന്‍പുരയില്‍ , ഫാ. അബ്രാഹം തറതട്ടേല്‍ , ഫാ.ജോയി കുന്നശ്ശേരി എന്നിവരാണ് ഈ ഇടവക സമൂഹത്തിന് ആത്മീ യ നേതൃത്വം കൊടുത്ത് വിശുദ്ധിയിലേക്ക് നയിച്ച മുന്‍ വികാരിമാര്‍ . ഇപ്പോള്‍ വികാരിയായി റവ.ഫാ. വിന്‍സന്‍ പുളിവേലില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്നു.