1952 മുതല്‍ ഉഴവൂര്‍ , പിറവം, നീണ്ടൂര്‍ , മാഞ്ഞൂര്‍ , കരിങ്കുന്നം, ഞീഴൂര്‍ , മോനിപ്പിള്ളി, റാന്നി, കണ്ണങ്കര എന്നീ ഇടവകകളില്‍പ്പെട്ട ക്‌നാനായ ജനത കര്‍ണ്ണാടകത്തിലെ ദക്ഷിണ കാനറ ജില്ലയിലേക്ക് കുടിയേരുകയും നെല്ല്യാടി, കൊക്കട, ഉദന, ക്ഷീരാടി, കളഞ്ച എന്നീ സ്ഥലങ്ങളില്‍ താമസം ആരംഭിക്കുകയും ചെയ്തു. തലശ്ശേരി രൂപതാംഗങ്ങളും ക്‌നാനായ കുടുംബങ്ങളും നെല്ല്യാടിയില്‍ ആരാധനസംഘടന ഉണ്ടാക്കി. തുടര്‍ന്ന് താത്കാലിക ദേവാലയം നിര്‍മ്മിച്ച്, ദിവ്യബലി അര്‍പ്പിക്കുവാന്‍ ആരംഭിച്ചു.1965 ല്‍ അഭി. തറയില്‍ പിതാവ്, മംഗലാപുരം രൂപതാമെത്രാന്റെ അനുവാദത്തോടെ കൊക്കട ലത്തീല്‍ പള്ളിയില്‍ ക്‌നാനായ സമുദാംഗങ്ങളുടെ ആത്മീയകാര്യങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങള്‍ ചെയ്തു.1975 മെയ് 7-ാം തീയതി ബഹു. സൈമണ്‍ ഊരാളിലച്ചന്റെ നേത്യത്വത്തില്‍ നെല്ല്യാടിയില്‍ ക്‌നാനായ കുടുംബ കൂട്ടായ്മ കൂടി, പള്ളി പണിയെക്കുറിച്ച് ചര്‍ച്ച നടത്തി. 1981 -ല്‍ ബത്തേരി രൂപതയുടെ കീഴില്‍ ആരംഭിച്ച നെല്ല്യടി ബഥനി മലങ്കര ദേവാലയത്തില്‍ , ക്‌നാനായ സമുദായംഗങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നു.1983- ല്‍ പീച്ചനങ്ങാട്ട് പത്രോസ്, പനംന്താനം പറമ്പില്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് അഭി.കുന്നശ്ശേരി പിതാവിനോട് നെല്ല്യാടിയില്‍ ഒരു ക്‌നാനായ ദേവാലയത്തിന്റെ ആവശ്യകത ബോധിപ്പിച്ചു. 1987 ആഗസ്റ്റ് 21 -ന്, മംഗലാപുരം, ബാംഗളൂര്‍ ദേശീയപാതയുടെ ഓരത്ത്, ഏലിയാമ്മ വര്‍ഗ്ഗീസ് എന്ന സ്ത്രീയുടെ പക്കല്‍ നിന്നും 145000 രൂപയ്ക്ക് ദേവാലയ നിര്‍മ്മാണാവശ്യങ്ങള്‍ക്കായി 2 ഏക്കറോളം സ്ഥലം വാങ്ങി.1988 ജനുവരി 28ന് ബഹു. കീഴങ്ങാട്ട് ജോസഫച്ചന്‍ താത്കാലിക ഷെഡില്‍ വി.ബലിയര്‍പ്പിച്ചു. 1988 ഏപ്രില്‍ 4 ന് ബഹു.മോണ്‍ മാവേലില്‍ മാത്യു അച്ചന്‍ നെല്ല്യാടി പള്ളിക്ക് തറക്കല്ലിട്ടു. 1988 മെയ് 1 ന് നെല്ല്യാടി പള്ളിയുടെ ആദ്യ വികാരിയായി ബഹു. പുതുപ്പറമ്പില്‍ ജോര്‍ജച്ചനെ നിയമിച്ചു. 1989 ഏപ്രില്‍ 17- ാം തീയതി അഭി.കുര്യാക്കോസ് കുന്നശ്ശേരി പിതാവ് നെല്ല്യാടി പള്ളി വെഞ്ചരിച്ചു. 2004 മെയ് 26 ന് വിപുലീകരിച്ച് നിര്‍മ്മിച്ച എസ്തപ്പാനോസിന്റെ നാമധേയത്തിലുള്ള നെല്ല്യാടി ദേവാലയം ബെല്‍ത്തങ്ങാടി രൂപതാ മെത്രാന്‍ അഭി. ലോറന്‍സ് മുക്കുഴി പിതാവിന്റെ സാന്നിധ്യത്തില്‍ അഭി. മാത്യു മൂലക്കാട്ട് പിതാവ് വെഞ്ചരിച്ചു. ഏകദേശം 50 കി.മീ. ചുറ്റളവിലായി 59 കുടുംബങ്ങള്‍ നെല്ല്യാടി ഇടവകയില്‍ ഉണ്ട്.