കട്ടപ്പനയിലെ അതിരൂപതാംഗങ്ങള്‍ തങ്ങളുടെ ആത്മീയ ആവശ്യങ്ങളും കൂദാശകളും നിറവേറ്റുന്നതിലേക്കായി ഒരു ദേവാലയം ആവശ്യമാണെന്ന് ചിന്തിച്ചു. ശ്രീ. വി.കെ. സ്റ്റീഫന്‍ വഞ്ചിത്താനം, വി.കെ.ജോസഫ് വഞ്ചിത്താനം, മാണി കോര മുളമറ്റത്തില്‍ ചുമ്മ വട്ടത്താനത്ത്, ഏബ്രഹാം ചക്കാലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു ആലോചനയോഗം ചേര്‍ന്ന്, കട്ടപ്പനയില്‍ പള്ളി പണിയുവാനും സ്ഥലം വാങ്ങുവാനും തീരുമാനിച്ചു. 1979 മാര്‍ച്ച് 31ന് അഭിവന്ദ്യ പിതാവ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി 50000 രൂപയുടെ ധനസഹായം നല്‍കുകയും മൂന്നേക്കര്‍ സ്ഥലം വാങ്ങി താത്‌ക്കാലികമായി ഒരു കെട്ടിടം പണിയുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. 1983 മുതല്‍ കട്ടപ്പനയിലെ താത്‌ക്കാലിക കെട്ടിടത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വി.കുര്‍ബാന ആരംഭിച്ചു. പിന്നീട് എല്ലാ ഇടവകാംഗങ്ങളും, സൗകര്യപ്രദമായ ഒരു വലിയ ദേവാലയം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ1997 ജനുവരി 2 ന് മനോഹരമായ ഒരു ദേവാലയം ഉണ്ടായി. ദേവാലയത്തിന്റെ നിര്‍മ്മാണത്തില്‍ അന്നത്തെ വികാരി ഫാ.ജോസഫ് കീഴങ്ങാട്ട് നല്‍കിയ നേതൃത്വവും സേവനങ്ങളും നിസ്‌തുലമാണ്. ഇപ്പോള്‍ എല്ലാ ആദ്യ വെള്ളിയാഴ്‌ചകളിലും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വി. കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ജനുവരിയിലെ ആദ്യ ഞായറാഴ്‌ച ഇടവക മദ്ധ്യസ്ഥനായ മാര്‍ എസ്‌തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഈ ഇടവകയില്‍ ഇപ്പോള്‍ 70 കുടുംങ്ങളുണ്ട്.