കണ്ണൂരില്‍ ബഹുമാനപ്പെട്ട ജയരാജ് അച്ചന്‍ ഡയറക്ടറായിരുന്ന കാലത്ത് ബഹു. ആദോപ്പള്ളില്‍ തോമസച്ചന്‍ പയ്യാവൂര്‍ ടൗണ്‍ പള്ളിയില്‍ വികാരിയായിരുന്ന സമയത്ത് ചന്ദനക്കാംപാറ ജയ്ഗിരിയില്‍ നടക്കുഴയ്ക്കല്‍ ജോസിന്റെ കയ്യില്‍ നിന്നും 2.50 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി പള്ളി സ്ഥാപിച്ചു. എന്നാല്‍ പിന്നീട് ചെറിയ ഷെഡ് കെട്ടി കുര്‍ബാന ചൊല്ലാന്‍ ആരംഭിച്ചത് ബഹു. ജെയിംസ് ചെരുവിലച്ചനാണ്. തുടര്‍ന്ന് പുതിയപള്ളിയുടെ നിര്‍മ്മാണം തറതട്ടേല്‍ അബ്രാഹം അച്ചന്‍ ആരംഭിച്ചു. സ്റ്റീഫന്‍ വെട്ടുവേലി അച്ചന്റെ കാലത്ത് പുതിയപള്ളി വെഞ്ചരിച്ചു. തുടര്‍ന്ന് മൂല്ലൂര്‍ ബഹുമാനപ്പെട്ട ജേക്കബ് അച്ചന്‍, ബഹു. വിന്‍സണ്‍ കുരുട്ടുപറമ്പില്‍ എന്നിവര്‍ വികാരിമാരായി സേവനം ചെയ്തു. ഇപ്പോള്‍ ബഹു. സ്റ്റീഫന്‍ പടിഞ്ഞാറേക്കര അച്ചന്‍ വികാരിയായി സേവനം ചെയ്യുന്നു.