കോട്ടയം രൂപതയുടെ നേത്യത്വത്തില്‍ നടത്തിയ രണ്ടു സംഘടിത കുടിയേറ്റ മേഖലയില്‍ ഒന്നാണ് ഇന്ന് കണ്ണൂര്‍ ജില്ലയിലുള്ള അലക്‌സ് നഗര്‍ കോളനി. മധ്യ തിരുവിതാംകൂറില്‍ നിന്നും ജനങ്ങള്‍ ഈ കോളനിയില്‍ കുടിയേറി പാര്‍ക്കുകയും പിന്നീട് കോളനിപ്രദേശം അവരുടെ ആവശ്യത്തിന് തികയാതെ വരുകയും ചെയ്തപ്പോള്‍ കോളനിയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലമായ ചമതച്ചാലിലും ജനങ്ങള്‍ താമസമുറപ്പിച്ചു. ചമതമരങ്ങള്‍ ധാരാളം ഉണ്ടായിരുന്ന പ്രദേശമായതുകൊണ്ടാണ് ഇതിന് ചമതച്ചാല്‍ എന്നുപേരു ലഭിച്ചത്. അയത്തില്‍ ബഹുമാനപ്പെട്ട കുര്യാക്കോസ് അച്ചനായിരുന്നു അന്നത്തെ മടമ്പം പള്ളി വികാരി(1946).
ആദ്യകാലത്ത് മടമ്പം ആയിരുന്നു ഇവിടെയുള്ള ആളുകളുടെ ഇടവകയും. ഏകദേശം പന്ത്രണ്ടോളം കുടുംബങ്ങള്‍ മാത്രമാണ് ആ കാലത്ത് ഇവിടെയുണ്ടായിരുന്നത്. പയ്യാവൂര്‍ ഇടവക നിലവില്‍വന്നതിനുശേഷം ഇവിടത്തെ ജനങ്ങളുടെ ആധ്യാത്മികകാര്യങ്ങളുടെ ഉത്തരവാദിത്വം പയ്യാവൂര്‍ പള്ളി വികാരിമാര്‍ക്കായിരുന്നു. കുടുംബങ്ങളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ചമതച്ചാലില്‍ ഒരു പുതിയ ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതിനെപ്പറ്റി ജനങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങി. പയ്യാവൂര്‍ പള്ളിയുടെ ആദ്യവികാരിയായി ബ. കാരാപ്പള്ളി ഫിലിപ്പ് അച്ചന്‍ നിയമിതനായപ്പോള്‍ ചമതച്ചാലില്‍ ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുകയും ഇന്നത്തെ പള്ളി വക റബ്ബര്‍ തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുരിശുപള്ളി സ്ഥാപിക്കുകയും ചെയ്തു. ഉഴവൂര്‍ പ്രദേശത്തുനിന്നുള്ളവരായിരുന്നു ആദ്യകാല കുടുംബങ്ങള്‍ എന്നതുകൊണ്ട് അവരുടെ ആഗ്രഹപ്രകാരം വിശുദ്ധ എസ്തപ്പാനോസിന്റെ നാമധേയത്തില്‍ 1955 ല്‍ ഇന്നത്തെ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം വിലയ്ക്കുവാങ്ങുകയും അവിടെ കുരിശുപള്ളി മാറ്റി സ്ഥാപിക്കുകയും ചെയ്തു. ബ. കാഞ്ഞിരത്തുങ്കല്‍ തോമസച്ചന്‍ പയ്യാവൂര്‍ പള്ളി വികാരിയായിരുന്നപ്പോള്‍ ചമതച്ചാല്‍ കുരിശുപള്ളിയില്‍ മാസത്തില്‍ ഒരു കുര്‍ബ്ബാനവീതം അര്‍പ്പിക്കുവാന്‍ തുടങ്ങി.
ഫാ. സിറിയക് കൂപ്‌ളിക്കാട്ട് പയ്യാവൂര്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി വന്നപ്പോള്‍ ഇവിടെ ആഴ്ചയില്‍ ഒരു കുര്‍ബ്ബാനവീതം അര്‍പ്പിക്കുവാന്‍ തുടങ്ങി. 1967 ല്‍ ഈ കുരിശുപള്ളി ഒരു ഇടവകയായി ഉയര്‍ത്തുകയും പ്രഥമ വികാരിയായി ബഹു. അബ്രാഹം നെടുങ്ങാട്ട് നിയമിതനാവുകയും ചെയ്തു. ഇപ്പോഴുള്ള പള്ളിയുടെ തറ പണിയുവാന്‍ നേത്യത്വം നല്കിയത് ഫാ.സൈമണ്‍ കോയിത്തറയായിരുന്നു. 1973 ല്‍ ഫാ. തോമസ് വട്ടോത്തുപറമ്പില്‍ ഇവിടെ വികാരിയായി എത്തുകയും പള്ളി പണി പൂര്‍ത്തിയാക്കി വെഞ്ചരിക്കുകയും ചെയ്തു. ഫാ. മാത്യു കണിയാന്ത്രമ്യാലില്‍ വികാരിയായിരുന്നപ്പോഴാണ് പള്ളി വക നേഴ്‌സറി സ്‌കൂള്‍ ആരംഭിച്ചത്. കപ്പുകാലായില്‍ ബ. ജോര്‍ജച്ചന്റെ കാലഘട്ടത്തിലാണ്, പാരീഷ് ഹാള്‍ നിര്‍മ്മിച്ചത്. ഇപ്പോഴത്തെ പള്ളിമുറി നിര്‍മ്മിച്ചത് ഫാ. എടാട്ട് വികാരിയായിരുന്നപ്പോഴാണ്.
ഈ ഇടവകയില്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ഒരു ശാഖാഭവനം 1969 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ നല്ല നിലയില്‍ ഇവിടെ സണ്‍ഡേസ്‌കൂളും മിഷന്‍ലീഗും ങ അ ട ട ട ന്റെ ലോക്കല്‍ യൂണിറ്റും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വി. എസ്തപ്പാനോസിന്റെ നാമധേയത്തിലുള്ള ഈ പള്ളിയില്‍ ആഗസ്റ്റ് മൂന്നിന് കല്ലിട്ട തിരുനാളും ഡിസംബര്‍ 25, 26 ദിവസങ്ങളില്‍ പ്രധാനതിരുനാളും ആഘോഷിക്കുന്നു. ഇപ്പോള്‍ ഈ ഇടവകയില്‍ 218 കുടുംബങ്ങള്‍ ആണ് ഉള്ളത്.