9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Stephen’s Church, Mannanam

St. Stephen’s Knanaya Catholic Church Mannanam1930-കളില്‍ അനവധി ക്‌നാനായ കുടുംബങ്ങള്‍ ഈ പ്രദേശത്ത്‌ താമസം ആരംഭിച്ചു. തങ്ങളുടെ ഇടവകപ്പള്ളി (കൈപ്പുഴ) വളരെ അകലെ ആയതിനാല്‍ ആധ്യാത്മിക കാര്യങ്ങള്‍ നടത്തുന്നതിന്‌ ബുദ്ധിമുട്ടായതിനാലും തങ്ങളുടെ കൂട്ടായ്‌മയും, തനിമയും, പാരമ്പര്യവും വംശശുദ്ധിയും നഷ്‌ടപ്പെടാതിരിക്കുന്ന തിനുമായി 1938-ല്‍ 24 കുടുംബനാഥന്മാര്‍ ചേര്‍ന്ന്‌ അന്നത്തെ വികാരിയായിരുന്ന ബഹു. മോണ്‍ സിറിയക്‌ മറ്റത്തിലച്ചന്റെ നേതൃത്വത്തില്‍ വി. യൗസേപ്പിതാവിന്റെ നാമത്തില്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‌ രൂപം നല്‍കി. 1980 കാലഘട്ടമായപ്പോഴേക്കും കൈപ്പുഴ ഇടവകയില്‍പ്പെട്ട 70-ഓളം കുടുംബങ്ങള്‍ മാന്നാനത്ത്‌ താമസമാക്കി. സ്വന്തമായി ഒരു ദേവാലയവും സെമിത്തേരിയും വേണമെന്ന്‌ ഇവര്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം രൂപതാദ്ധ്യക്ഷനായിരുന്ന കുന്നശ്ശേരി പിതാവിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു. 1988-ല്‍ ഇന്ന്‌ ദേവാലയം സ്ഥിതി ചെയ്യുന്ന ഒന്നര ഏക്കര്‍ സ്ഥലം കോട്ടയം രൂപതാധ്യക്ഷന്റെ പേരില്‍ വാങ്ങിച്ചു.

ദേവാലയവും സെമിത്തേരിയും പണിയണമെന്ന മാന്നാനം നിവാസികളുടെ ആഗ്രഹത്തെ മാനിച്ച്‌ 21/05/1992-ല്‍ കൈപ്പുഴപ്പള്ളി വികാരിയായിരുന്ന ഫാ. തോമസ്‌ വള്ളോപ്പള്ളി ചാപ്പലിന്‌ തറക്കില്ലിട്ട്‌ പണി ആരംഭിച്ചു. വിശ്വാസികളുടെ സഹകരണത്തോടെ ചാപ്പലിന്റെ പണി പൂര്‍ത്തിയാക്കുകയും 1993 മെയ്‌ 16-ന്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവ്‌ ചാപ്പല്‍ വെഞ്ചരിക്കുകയും, ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം ചാപ്പലിന്‌ വി. എസ്‌താപ്പാനോസിന്റെ നാമധേയവും ഈ സ്ഥലത്തിന്‌ മരിയാമൗണ്ട്‌ എന്ന്‌ പേരു നല്‌കുകയും ചെയ്‌തു.

മാന്നാനത്തെ ക്‌നാനായക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ ചാപ്പല്‍ മതിയാകാതെ വന്നു. ഒരു പള്ളി പണിയണമെന്ന്‌ അസോസിയേഷന്‍ അംഗങ്ങള്‍ക്കും ആളുകള്‍ക്കും ആഗ്രഹം ഉണ്ടായി. ഈ വിവരം അരമനയില്‍ അറിയിക്കുകയും താമസംവിനാപള്ളി പണിയുന്നതിനുള്ള അനുമതി ലഭിക്കുകയും ചെയ്‌തു. അന്നത്തെ വികാരി ഇന്‍-ചാര്‍ജ്ജായ ബോബി പന്നൂറയിലച്ചന്റെയും ഒ.ജെ. കുരുവിള ഓണശ്ശേരി യുടെയും നേതൃത്വത്തില്‍ പള്ളിപണി ആരംഭിച്ചു. 2005 ഡിസംബറില്‍ പണി പൂര്‍ത്തിയായ പള്ളി മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവും മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവും ചേര്‍ന്ന്‌ വെഞ്ചരിക്കുകയും ചെയ്‌തു.

ഈ ഇടവകയുടെ പ്രധാനതിരുനാള്‍ , ജനുവരിയിലെ രണ്ടാമത്തെ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി, ആഘോഷിക്കുന്നു. സെപ്‌റ്റംബര്‍ 8-ാം തീയതി മാതാവിന്റെ തിരുനാളും കല്ലിട്ട തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. ഈ ഇടവകയുടെ കീഴില്‍ ഒരു കുരിശുപള്ളിയും ഒരു കുരിശടിയും ഉണ്ട്‌. ഇന്ന്‌ ഏകദേശം 140തോളം ഇടവകക്കാര്‍ ഈ ദേവാലയത്തില്‍ ആത്മീയ കാര്യങ്ങള്‍ നടത്തി വരുന്നു.

Golden Jubilee Celebrations
Micro Website Launching Ceremony