വി. പോളികാര്‍പ്പിന്റെ നാമധേയത്തില്‍ കോട്ടയം അതിരൂപതയിലുള്ള ഏക ദൈവാലയം. 1953-54 കാലഘട്ടത്തില്‍ ഉഴവൂര്‍ , അരീക്കര, പുന്നത്തുറ, കരിങ്കുന്നം, കൈപ്പുഴ, നീണ്ടൂര്‍ , ഞീഴുര്‍ , നീറിക്കാട്, മാഞ്ഞൂര്‍ എന്നീ ഇടവകളില്‍പ്പെട്ട ക്‌നാനായ മക്കള്‍ സേനാപതി പ്രദേശത്തു കുടിയേറി. അവര്‍ക്ക് ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് 20 കി.മീ. അകലെ എറണാകുളം രൂപതയുടെ കീഴിലുള്ള രാജാക്കാട് പള്ളിയില്‍ പോകേണ്ടിയിരുന്നു. 1956-ല്‍ സേനാപതിയില്‍ ഒരു പള്ളി സ്ഥാപിക്കുന്നതിലേയ്‌ക്കായി ഈ പ്രദേശത്തുള്ള ആളുകള്‍ ഒത്തുചേര്‍ന്ന് ചാക്കോ പ്ലാംപറമ്പില്‍, ജോര്‍ജ് പീഠത്തട്ടേല്‍ , ഏബ്രഹാം വേമ്പേനിക്കല്‍ , തോമസ് മണലേല്‍ , കോരക്കുട്ടി മംഗളാംകുന്നേല്‍ ജോസഫ്, വലിയപറമ്പുമുകളേല്‍ എന്നിവരുടെ നേതൃത്വത്തില്‍ 2 ഏക്കര്‍ സ്ഥലം വാങ്ങി. ഈ പ്രദേശത്തെ ജനങ്ങള്‍ കോട്ടയം രൂപതയുടെ മെത്രനായിരുന്ന അഭി. കുന്നശ്ശേരി പിതാവിനെ കണ്ട് ഇവിടെ ഒരു ദൈവാലയത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. അതിന്റെ ഫലമായി 1978-ല്‍സേനാപതിയില്‍ പള്ളിക്ക് കല്ലിടുകയും എന്‍ .ആര്‍ . സിറ്റി പള്ളി വികാരിയായിരുന്ന ബഹു. ജേക്കബ് തടത്തില്‍ അച്ചന്റെ നേതൃത്വത്തില്‍ ഏതാണ്ട് 25-ഓളം ഇടവകക്കാരില്‍ നിന്നും അരമനയില്‍നിന്നുമുള്ള സാമ്പത്തിക സഹകരണത്തോടെ 1980ല്‍ പൂര്‍ത്തിയാക്കിയ സെന്റ് പോളികാര്‍പ്പ് ദൈവാലയം അഭി. കുന്നശ്ശേരി പിതാവ് വെഞ്ചരിക്കുകയും ചെയ്‌തു. തുടര്‍ന്ന് എന്‍ .ആര്‍ .സിറ്റി പള്ളിയുടെ വികാരിമാര്‍ 2003 കാലഘട്ടം വരെ പള്ളിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചുപോന്നു. ആകെ 45 ഭവനങ്ങളും 223 അംഗങ്ങളുമുണ്ട്.