മോനിപ്പള്ളി വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേല് അരീക്കര എന്ന കൊച്ചുഗ്രാമത്തില്‍ കോട്ടയം അതിരൂപതയുടെ കീഴില്‍ വി.പത്താം പീയൂസിന്റെ നാമത്തില്‍ ബഹുമാനപ്പെട്ട ചൊള്ളമ്പേല്‍ മത്തായിയച്ചന്റെ നേതൃത്വത്തിലും ദേശവാസികളുടെ സഹകരണത്തിലും ഉഴവൂര്‍ , മോനിപ്പള്ളി, അരീക്കര എന്നീ ദേവാലയങ്ങളില്‍ ആദ്ധ്യാത്മിക ശൂശ്രൂഷ നടത്തിയിരുന്ന ഒരു വിഭാഗം ദൈവജനത്തെ ഒന്നുചേര്‍ത്ത് പയസ്‌മൗണ്ട് വിശ്വാസസമൂഹവും ദേവാലയവും രൂപപ്പെട്ടു.1961 സെപ്‌റ്റംബര്‍ 30-ാം തീയതി ബഹുമാനപ്പെട്ട മത്തായിയച്ചന്‍ ചൊള്ളമ്പേല്‍ , വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് അഭിവന്ദ്യ തറയില്‍ പിതാവ് ഈ ദേവാലയത്തിന് തറക്കല്ലിട്ടു. മത്തായിയച്ചന്റെ അശ്രാന്ത പരിശ്രമത്താലും നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണത്താലും 1963 ഓഗസ്റ്റ് മാസം 15-ാം തീയതി പള്ളിയുടെയും പള്ളിമുറിയുടെയും പണി പൂര്‍ത്തിയാക്കി, അഭിവന്ദ്യ തറയില്‍ തിരുമേനി വെഞ്ചരിപ്പ് നടത്തി, പയസ്‌മൗണ്ട് എന്ന് പുനര്‍നാമകരണം നല്‍കി, ഈ ദേശത്തിനായി സമര്‍പ്പിച്ചു. പള്ളിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി വടക്കേതൊട്ടിയില്‍ ഔസേപ്പ് നല്‍കിയ ഒരേക്കര്‍ സ്ഥലവും കൊച്ചുകണ്ണുകുഴയ്‌ക്കല്‍ ഉതുപ്പാന്‍ നല്‍കിയ 70 സെന്റ് സ്ഥലവും ഉപയോഗിച്ച് കൃഷികള്‍ ആരംഭിച്ചു.അതിരൂപതയിലെ വി. പത്താംപീയൂസിന്റെ നാമത്തിലുള്ള പ്രഥമദേവാലയമായ ഈ പള്ളി 1973 ലാണ് ഇടവകയാക്കി ഉയര്‍ത്തിയത്.
കാലത്തിന്റെ പ്രയാണത്തില്‍ ബഹു. ഷാജി മുകളേലച്ചന്റെ നേതൃത്വത്തില്‍ 2003-ല്‍ ഇടവക ജനങ്ങള്‍ ഈ ദേവാലയം പുതുക്കി പണിതു. പഴയപള്ളിമുറിക്കു പകരം പുതിയ പള്ളിമുറി 2009 സെപ്‌റ്റംബര്‍ 20-ാം തീയതി ബഹു.സൈമണ്‍ പുല്ലാട്ടച്ചന്റെ നേത്യത്വത്തില്‍ പണിത്തീര്‍ത്ത് അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച 1979-ല്‍ ബഹുമാനപ്പെട്ട ജോര്‍ജ് കപ്പുകാലായിലച്ചന്റെ ധീരമായ നേത്യത്വത്തില്‍ സ്ഥാപിതമായ പയസ്‌മൗണ്ട് ഘജ സ്‌കൂള്‍ ജില്ലയിലെ തന്നെ മികച്ചസ്‌കൂളായി പലവട്ടം തിരഞ്ഞെടുത്തു കഴിഞ്ഞു. 1966 -ല്‍ ബഹുമാനപ്പെട്ട കാരാപ്പള്ളിയിലച്ചന്‍ ദാനമായ നല്‍കിയ സ്ഥലത്ത് ആരംഭിച്ച വിസിറ്റേഷന്‍ സന്യാസിനീസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പയസ്‌മൗണ്ടിലെ ദൈവജനരൂപീകരണത്തില്‍ വഹിച്ചിട്ടുള്ള പങ്ക് വിവരണാതീതമാണ്.