കണ്ണൂര്‍ ജില്ലയില്‍ , തളിപ്പറമ്പ് താലൂക്കിലെ പുളിങ്ങോം വില്ലേജില്‍ , രാജഗിരിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് വി. പത്താം പിയൂസിന്റെ നാമത്തിലുള്ള കാനാവയല്‍ പള്ളി സ്ഥിതിചെയ്യുന്നത്.
പള്ളിയിരിക്കുന്ന സ്ഥലമുള്‍പ്പെട്ട 300 ഏക്കര്‍ സ്ഥലം ഒരു കാലത്ത് തൊടുപുഴ റീത്താ സിന്‍ഡിക്കേറ്റ് വക എസ്റ്റേറ്റായിരുന്നു. ഈ സ്ഥലം 1944 ല്‍ പച്ചിക്കര എബ്രഹാം വക്കീല്‍ മൊത്തമായി വാങ്ങിച്ചു. പിന്നീട് അദ്ദേഹം ഈ സ്ഥലം അല്പാല്പമായി വില്ക്കുവാന്‍ തുടങ്ങി. അങ്ങനെ കുടിയേറ്റക്കാര്‍ ഒറ്റയ്ക്കും കൂട്ടമായും വരുവാനാരംഭിച്ചു. ഈ 300 ഏക്കറിന് പുറമേ കുടിയേറ്റക്കാര്‍ സമീപ പ്രദേശത്തുള്ള സ്ഥലങ്ങളും വാങ്ങിക്കുവാന്‍ തുടങ്ങി.
65 കുടുംബങ്ങളിലായി 300 ഓളം ക്‌നാനായക്കാര്‍ ഇവിടെയുണ്ട്. ഇവര്‍ ആദ്ധ്യാത്മികാവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത് അടുത്തുള്ള തലശ്ശേരി രൂപതവക രാജഗിരി, കോഴിച്ചാല്‍ പള്ളികളിലായിരുന്നു. തങ്ങള്‍ക്ക് സ്വന്തമായി ഒരു പള്ളിയും സ്വസമുദായത്തില്‍പ്പെട്ട വൈദികനും വേണമെന്ന ആഗ്രഹം ക്‌നാനായക്കാരിലുണ്ടായി. അക്കാലത്ത് മാലക്കല്ല് പള്ളി വികാരിയായിരുന്ന ബ. ഫാ. സിറിയക് മാന്തുരുത്തിലിന്റെ നേത്യത്വത്തില്‍ 1979 ജൂലൈ 15 ന് പള്ളിക്കായി ഒരു ഷെഡും പള്ളിമുറിയും നിര്‍മ്മിച്ചു.
മാത്യു മുല്ലപ്പള്ളില്‍ , എം.എം. ജോസഫ് മുതുകാട്ടില്‍ ലൂക്കാ വാണിയംകുന്നേല്‍ , ചെന്നാക്കുഴി എന്നീ അല്മായരും പണികള്‍ക്ക് നേത്യത്വം നല്കി. ഇന്നു കാണുന്ന പള്ളി പണികഴിപ്പിക്കുന്നതിന് നേത്യത്വം നല്കിയത് ഫാ. തോമസ് തട്ടാംതൊട്ടിയാണ്. 1983 ഫെബ്രുവരി 11 ന് പളളി വെഞ്ചരിച്ചു.
തലശ്ശേരി രൂപതയില്‍പ്പെട്ട രാജഗിരി ഇടവകക്കാരായ മുപ്പത്തഞ്ചോളം വീട്ടുകാര്‍ ഈ ഇടവകയുമായി ബന്ധപ്പെട്ടും സഹകരിച്ചും കഴിയുന്നു. ഇടവക മദ്ധ്യസ്ഥനായ വി. പത്താംപീയൂസിന്റെ തിരുനാള്‍ ഫെബ്രുവരി രണ്ടാം ഞായറാഴ്ചയും കല്ലിട്ട തിരുനാള്‍ ആഗസ്റ്റ് 21-ാം തീയതിയും നടത്തുന്നു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ഒരു ശാഖാഭവനം 1985 ജനുവരി 21 ന് ഇവിടെ സ്ഥാപിതമായി. ഫാ. ജോയി കറുകപ്പറമ്പില്‍ , ഫാ.മാത്യു ഏറ്റിയേപ്പള്ളില്‍ , ഫാ. ജോസ് തറപ്പുതൊട്ടിയില്‍ , ഫാ. സാബു മ്യാലിതുരുത്തോല്‍ , ഫാ. ബേബി പാറ്റിയാന്‍ , ഫാ. തോമസ് വട്ടക്കാട്ടില്‍ , ഫാ. വില്‍സണ്‍ പുളിവേലി, ഫാ. ജോസഫ് കല്ലുവെട്ടാംകുഴി, എന്നിവര്‍ ഇതിന് നേത്യത്വം നല്കി. ബ. സിസ്റ്റേഴ്‌സിന്റെ മേല്‍നോട്ടത്തില്‍ പയസ് ടെന്‍ത് ഡിസ്‌പെന്‍സറിയും സെന്റ് മാത്യൂസ് നഴ്‌സറിസ്‌കൂളും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടില്‍ ആണ്.
K.C.Y.L, മിഷന്‍ലീഗ്, പിതൃവേദി, മാതൃവേദി, K.C.C എന്നീ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നത് ശ്രദ്ധേയമാണ്.