9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Peter’s Knanaya Catholic Church, Kottathara, Wayanad

St. Peter’s Knanaya Catholic Church, Kottathara, Wayanad1950 -കളില്‍ കോട്ടയം ജില്ലയില്‍ നിന്നും അസംഘടിതരായി ഏതാനും ക്‌നാനായ കുടുംബങ്ങള്‍ വയനാട് ജില്ലയിലെ കോട്ടത്തറ പഞ്ചായത്തില്‍ മാടക്കുന്ന്, വാളല്‍ , കുറുമണി, കരിഞ്ഞകുന്ന് പ്രദേശങ്ങളില്‍ കുടിയേറി. ഇവരില്‍ പ്രധാനമായും മുല്ലൂര്, തകിടിയില്‍ , പുഴക്കരോട്ട്, വേങ്ങച്ചേരിയില്‍ , പന്തിരുപറയില്‍ , കുഴികണ്ടത്തില്‍ എന്നീ കുടുംബാംഗങ്ങളായിരുന്നു.
കാലക്രമേണ ഏച്ചോം ക്രിസ്തുരാജ ദേവാലയം വന്നതോടെ കോട്ടത്തറ ക്‌നാനായ സമുദായാംഗങ്ങള്‍ ഏച്ചോം പള്ളിയുടെ ഭാഗമായി തീര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഏച്ചോമിലെത്തിയ വികാരിമാര്‍ എല്ലാവരും തന്നെ കോട്ടത്തറ യുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നു.
സ്വന്തമായി ഒരു ദേവാലയം തങ്ങള്‍ക്ക് വേണമെന്ന ആഗ്രഹം ചിറകുമുളച്ചത് ഈ കാലഘട്ടങ്ങളിലായിരുന്നു. എന്നാല്‍ ആളുകളുടെ പരിമിതിയും വീടുകള്‍ തമ്മിലുള്ള അകലവും തങ്ങളുടെ ഉദ്യമത്തിന് കാലതാമസം വരുത്തി.
ബഹു. ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ കോട്ടത്തറയിലെ കൊച്ചു സമുഹത്തെപ്പറ്റി കോട്ടയം രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ ബോധ്യപ്പെടുത്തി. അതനു സരിച്ച് 1992-ല്‍ ബഹു. മോണ്‍ സ്റ്റീഫന്‍ ജയരാജ് അച്ചന്‍, അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവുമൊത്ത് ഏച്ചോമില്‍ വരികയും തുടര്‍ന്ന് വികാരി ബഹു. ഫാ. വില്‍സനച്ചനുമായി കോട്ടത്തറ പ്രദേശം സന്ദര്‍ശിക്കയുമുണ്ടായി. സന്ദര്‍ശന വേളയില്‍ കോട്ടത്തറയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു തരണമെന്നുള്ള തങ്ങളുടെ ആഗ്രഹം കോട്ടത്തറയിലെ ക്‌നാനായ മക്കള്‍ പിതാവിനെ അറിയിച്ചു.
24/3/1996ന് പള്ളി പണി ആരംഭിക്കുന്നതിനായി കോട്ടത്തറയിലെ ക്‌നാനായ കുടുംബാംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട അപേക്ഷ ജയരാജച്ചന് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അനുവാദം ലഭിച്ചു. ബഹു. മാത്യു അച്ചന്റെയും വിവിധ കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ നിര്‍ല്ലോഭമായ സഹകരണത്തോടെ പള്ളി പണി പുരോഗമി ക്കുകയും ചെയ്തു.
1997 മെയ് 5-ന് കോട്ടത്തറയിലെ ക്‌നാനായ മക്കളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. നാനാ ജാതി മതസ്ഥര്‍ താമസിക്കുന്ന കോട്ടത്തറയിലെ കരിഞ്ഞകുന്നില്‍ (കല്‍പ്പറ്റയില്‍ നിന്നും ഏകദേശം 18 കിലോമീറ്റര്‍ അകലെ) സെന്റ് പീറ്റേഴ്‌സ് ദേവാലയം പണി പൂര്‍ത്തിയായപ്പോള്‍ , കോട്ടയം രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ കുര്യക്കോസ് കുന്നശ്ശേരി വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.
ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുകുടിയുടെ കാലത്ത് വോള്‍ട്ട് നിര്‍മ്മാണം തുടങ്ങി. പള്ളിയിലെ ഭക്തസംഘടനകളായ കെ.സി.വൈ.എല്‍ ., മിഷന്‍ലീഗ് തുടങ്ങിയ ഭക്തസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചന്‍ നേതൃത്വം നല്‍കി. ബഹു. ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ വോള്‍ട്ട് പണി പൂര്‍ത്തീകരിക്കുകയും. 2004, നവംബര്‍ 1-ന് വോള്‍ട്ട് വെഞ്ചരിക്കുകയും ചെയ്തു.
ബ. ഷെല്‍ട്ടണ്‍ അപ്പോഴിപ്പറമ്പിലച്ചന്‍ ചൊവ്വാഴ്ചകളില്‍ വി. യൂദാ തദ്ദേവൂസിന്റെ നൊവേന ആരംഭിച്ചു. മാത്രമല്ല കൂടാരയോഗം, കെ.സി.സി., കെ.സി.ഡബ്ല്യൂ.എ എന്നിവ പുനഃസംഘടിപ്പിക്കുകയും വനിതാസംഘം ആരംഭിക്കുകയും ചെയ്തു. കെ.സി.വൈ.എല്‍ , മിഷന്‍ലീഗ്, തിരുബാലസംഖ്യം, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയവ സജീവമാക്കി. 30/12/2010 ന് ഇടവകയിലെ ആദ്യവൈദികന്‍ ബഹു. ഫാ. ജിലേഷ് പുഴക്കരോട്ട് പ്രഥമ ദിവ്യബലി അര്‍പ്പിച്ചത് ദൈവാനുഗ്രഹമാണ്.

Golden Jubilee Celebrations
Micro Website Launching Ceremony