നീണ്ടൂരിലെ പൂര്‍വ്വികരുടെ ആദ്യ ഇടവക കടുത്തുരുത്തി വലിയ പള്ളിയായിരുന്നു. പിന്നീട് കൈപ്പുഴ, നീണ്ടൂര്‍ മേഖലകളിലെ സഭാവിശ്വാസികള്‍ക്കായി കൈപ്പുഴപ്പള്ളി സ്ഥാപിക്കപ്പെട്ടെങ്കിലും, നീണ്ടൂര്‍ മേഖലയിലുള്ളവര്‍ സ്വന്തമായി ഒരു പള്ളി വേണമെന്നാഗ്രിച്ച് അതിനുവേണ്ടി പരിശ്രമിച്ചു. വരാപ്പുഴ മെത്രാപ്പോലീത്തായുടെ അനുമതിയോടെ 1861 മാര്‍ച്ച് 3 ന് കുഴിയാപ്പാടത്തു മ്യാലില്‍ കെട്ടിയ പന്തലില്‍ പ്രഥമദിവ്യബലി അര്‍പ്പിച്ച് പള്ളി പണിയാനുള്ള ശ്രമം തുടങ്ങി. 1866 ജൂലൈ 30ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടന്നു. 1893-ല്‍ ദൈവദാസനായ മാര്‍ മത്തായി മാക്കീല്‍ പള്ളി വെഞ്ചരിച്ചു. 1916-ല്‍ പള്ളിയുടെ സുവര്‍ണ്ണജൂബിലിയുടെ അവസരത്തില്‍ അന്നത്തെ വികാരിയായിരുന്ന ബഹു. കല്ലിടാന്തിയില്‍ ലൂക്കോസ് അച്ചന്‍ കല്ലിട്ട തിരുനാള്‍ പുനരാരംഭിക്കുകയും ജൂലൈ 29 ന് 12 മണി ആരാധനയ്‌ക്ക് തുടക്കമിടുകയും ചെയ്‌തു.
1983ല്‍ കൊരട്ടിയില്‍ ബഹു. മത്തായി അച്ചന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചതാണ് ഇന്നത്തെപള്ളി. സെന്റ് ജോസഫ് സിസ്റ്റേഴ്‌സ് ഇവിടെ സേവനം ചെയ്യുന്നു. 580 ഓളം കുടുംബക്കാര്‍ ഈ ഇടവകയിലുണ്ട്.