1940 മുതല്‍ പോത്തുകുഴി, അരയങ്ങാട് പ്രദേശങ്ങളില്‍ കടുത്തുരുത്തി, കരിങ്കുന്നം, ഉഴവൂര്‍ , പൈങ്ങളം എന്നിവടങ്ങളില്‍ നിന്നും കുടിയേറ്റം ആരംഭിച്ചു. 1950 – തോടെ ഒരു പള്ളിയുടെ ആവശ്യം തറയില്‍ പിതാവിനെകണ്ട് കാഞ്ഞിരങ്ങാട്ട് പീലിപ്പോസ് അറിയിച്ചിരുന്നു. എല്ലാരൂപതക്കാരുടെയും സഹകരണത്തോടെ ആര്യപ്പറമ്പ് പള്ളിപണിയുകയുണ്ടായി. ഇന്ന് അത് തലശ്ശേരി അതിരൂപതയുടെ കീഴിലാണ്.
1973 ലെ പ്രത്യേക സാഹചര്യത്തില്‍ പള്ളിയുടെ ആവശ്യകത ചെമ്പന്നിയില്‍ ജോസും, വെട്ടുകല്ലേല്‍ ഓനനും കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ അറിയിക്കുകയുണ്ടായി. കര്‍മ്മല സഭക്കാര്‍ പണിത ഇന്നത്തെ സ്‌നേഹഭവന്റെ പള്ളിയും രണ്ടേക്കര്‍ സ്ഥലവും കോട്ടയം രൂപത വാങ്ങുകയും ഫാ തോമസ് കവണാനെ വികാരിയായി നിയമിക്കുകയും ചെയ്തു. 1980 മെയ് 3 ന് വലിയപറമ്പില്‍ ഉലഹന്നാന്റെ ഔദാര്യത്താല്‍ 10 സെന്റ് സ്ഥലം പോത്തുകുഴിപ്പള്ളി പണിയുന്നതിനായി നല്കി.
1977 ഫെബ്രുവരി 14 ന് ഫാ. ജോസഫ് ശൗരിയാംമാക്കീല്‍ പോത്തുകുഴിയില്‍ ഒരു കുരിശു സ്ഥാപിക്കുകയും 82- ല്‍ കാരിത്തുരുത്തേല്‍ സണ്ണിയച്ചന്റെ നേത്യത്വത്തില്‍ ഒരു കുരിശുപള്ളി പണി തുടങ്ങുകയും 82 -ല്‍തന്നെ കുന്നശ്ശേരി പിതാവ് ആശീര്‍വദിക്കുകയും ചെയ്തു. തുടര്‍ന്ന് വന്ന വൈദികരുടെ പരിശ്രമഫലമായി 4 ഏക്കര്‍ സ്ഥലം വാങ്ങി.
2000 -ാം ആണ്ടില്‍ ബഹു. ആനിമുട്ടില്‍ ഫിലിപ്പ് അച്ചന്റെ നേത്യത്വത്തില്‍ പുതിയ പള്ളിയുടെ പണി ആരംഭിച്ചു. 2001 നവംബറില്‍ പണിപൂര്‍ത്തിയാക്കി, അഭിവന്ദ്യ പിതാവും മൂലക്കാട്ടു പിതാവും കൂടി പള്ളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു.