1869-ല്‍ നെടിയശാലയില്‍നിന്നും കണ്ടോത്തു തൊമ്മന്‍ ചുമ്മാര്‍ വാരപ്പെട്ടിയില്‍ താമസമുറപ്പിച്ചു. 1887-1895 കാലഘട്ടത്തില്‍ മാര്‍തോമ്മാ ക്രിസ്ത്യാനി കള്‍ക്കായി സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്‌തോലിക്കാ ആയിരുന്ന കാര്‍ലോസ് ലവിഞ്ഞ് മെത്രാനച്ചന്റെ അനുമതി പ്രകാരം ആയവനപള്ളി വികാരിയായി കാക്കനാട്ടില്‍ ബഹു. ജോസഫച്ചന്‍ 1895 നവംബര്‍ 25-ന് വാരപ്പെട്ടി റോമന്‍ കത്തോലിക്കാ സുറിയാനി പള്ളിക്ക് ശിലാസ്ഥാപനം നടത്തി. ആരംഭഘട്ടത്തില്‍ 13 വീടുകള്‍ക്കു വേണ്ടി പള്ളി പണിതു. കണ്ടോത്ത് ഞായപ്പിള്ളില്‍ , കേച്ചേരില്‍ , കൊച്ചുവീട്ടില്‍ , കളരിക്കല്‍ , പാറയ്ക്കല്‍ , അറയ്ക്കല്‍ , മുതുകാട്ട്, കോരപ്പിള്ളില്‍ , മംഗലംകണ്ടത്തില്‍ , മനക്കകളരിയില്‍ , മുണ്ടയ്ക്കല്‍ , കണ്ണങ്കര എന്നിവരായിരുന്നു ആദ്യകാല കുടുംബക്കാര്‍ . പിന്നീട് കാലാകാലങ്ങളില്‍ മറ്റു കുടുംബക്കാര്‍ വന്നുചേര്‍ന്നു.
1923 വരെയും എറണാകുളം രൂപതയില്‍പ്പെട്ട വൈദികരായിരുന്നു തിരുകര്‍മ്മങ്ങള്‍ക്കായി പള്ളിയില്‍ വന്നുകൊണ്ടിരുന്നത്. 1923 മുതല്‍ വാരപ്പെട്ടിയില്‍ വൈദികര്‍ സ്ഥിരമായി താമസം തുടങ്ങി. കോട്ടയം രൂപതയില്‍ നിന്നും ആദ്യം ഇടവകയില്‍ വന്ന വികാരി ചെമ്മലക്കുഴിയില്‍ ബഹു. ജേക്കബ് അച്ചനായിരുന്നു. 1945 നവംബര്‍ 12 ന് ദൈവാലയം പുതുക്കി പണിതു. 1987 ആഗസ്റ്റ് 8 ന് പള്ളിയോട് ചേര്‍ന്ന് വിസിറ്റേഷന്‍ സഭാ സമൂഹത്തിന്റെ കോണ്‍വെന്റ് സ്ഥാപിച്ചു.
1943-ലെ മലബാര്‍ കുടിയേറ്റത്തിന്റെ വഴികാട്ടിയും, ക്‌നാനായ കാത്തോലിക്കാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവുമായ ഷെവലിയര്‍ വി.ജെ. ജോസഫ് കണ്ടോത്തു, ഷെവലിയര്‍ ഡോ. കെ. ജെ. ജേക്കബ് കണ്ടോത്ത്, ജോസ് സിറിയക്ക് (IAS) കണ്ടോത്ത്, എന്നിവര്‍ ഈ ഇടവകക്കാര്‍ ആയിരുന്നു.
2004 നവംബര്‍ 14-ാം തീയതി പുതിയ പള്ളിമുറി പണിതു വെഞ്ചരിച്ചു. ഇപ്പോള്‍ 68 കുടുംബങ്ങളിലായി 367 അംഗങ്ങള്‍ ഈ ഇടവകയിലുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 24,25 തീയതികളില്‍ ഈ പള്ളിയിലെ പ്രധാന തിരുനാള്‍ ആഘോഷിച്ചുവരുന്നു.