9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Mary’s Knanaya Catholic Church, Thottara

St. Mary’s Knanaya Catholic Church Thottaraകരിപ്പാടം ഇടവകയില്‍പ്പെട്ട തോട്ടറ നിവാസികള്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ തങ്ങളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി സ്വന്തമായി ഒരു ഇടവകദേവാലയം ഉണ്ടാകണമെന്ന തീവ്രമായ ആഗ്രഹം ചൂളപ്പറമ്പില്‍ അലക്‌സാണ്ടര്‍ തിരുമേനിയെ അറിയിക്കുകയും അദ്ദേഹം ക്‌നാനായ മക്കള്‍ക്ക്‌ ഇടവകദേവാലയം ഉണ്ടാക്കുന്നതിനുവേണ്ടി ആവശ്യമായ പണവും അനുവാദവും അനുഗ്രഹങ്ങളും നല്‌കി സഹായിക്കുകയും ചെയ്‌തുവെങ്കിലും ആ ആഗ്രഹം സാക്ഷാത്‌ക്കരിക്കപ്പെട്ടില്ല.

ഇടവകദേവാലയം എന്ന തോട്ടറയിലെ ക്‌നാനായ മക്കളുടെ, ആഗ്രഹം ശക്തമായപ്പോള്‍ , 1952 -ല്‍ അഭിവന്ദ്യ തറയില്‍ തിരുമേനിക്ക്‌ തോട്ടറയില്‍ നല്‌കിയ ഗംഭീര സ്വീകരണത്തില്‍ പള്ളി പണിയുന്നതിനുള്ള ആഗ്രഹം അറിയിക്കുകയും, പ്രസ്‌തുത സ്വീകരണയോഗത്തില്‍ തൂമ്പാചിരണ്ടിയില്‍ കുരുവിള (കൊച്ച്‌) പള്ളിക്കുവേണ്ടി ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‌കുകയും ചെയ്‌തു. ബ.തോമസ്‌ ചാമക്കാലായിലച്ചന്റെ നേത്യത്വത്തിലാണ്‌ പള്ളിപണിക്കുവേണ്ടിയുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നത്‌.

തോട്ടറയിലെ ദേവാലയത്തിന്റെ തറക്കല്ലിടില്‍ 1954- ഏപ്രില്‍ മാസം 4-ാം തീയതി നടന്നു. നല്ലവരായ ഇടവകക്കാരുടെയും നാട്ടുകാരുടെയും കോട്ടയം രൂപതാദ്ധ്യക്ഷന്റെയും മറ്റ്‌ ഇടവകക്കാരുടെയും നിര്‍ലോപമായ സഹായസഹകരണങ്ങള്‍ കൊണ്ട്‌ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെയും പ്രതീകമായപള്ളി ദൈവമഹത്വത്തിനും ദൈവാരാധനയ്‌ക്കുമായി 1957 ഏപ്രില്‍ മാസം 14-ാം തീയതി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തറയില്‍ തിരുമേനി കൂദാശചെയ്‌ത്‌ പ. കന്യകാമാതാവിന്റെ നാമധേയത്തില്‍ തോട്ടറ നിവാസികള്‍ക്കായി നല്‌കി. 1990 -ല്‍ പള്ളിക്ക്‌ മോണ്‌ഡളം പണിതു. 1990 -ല്‍ ഇടവകയുടെ അജപാലനശുശ്രൂഷയില്‍ സഹായം ലഭിക്കുന്നതിനുവേണ്ടി സെന്റ്‌ ജോസഫ്‌സ്‌ സന്യാസസമൂഹത്തിന്റെ ശാഖാഭവനം സ്ഥാപിതമായി.

കാലങ്ങള്‍ക്കുശേഷം പള്ളിപുതുക്കി പണിയാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. 2000 ഫെബ്രുവരി 1 ന്‌ അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്‌ പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു. 2000 ജൂണ്‍ 22-ാം തീയതി ആരംഭിച്ച പള്ളിപണി ഇടവക ജനങ്ങളുടെ മുഴുവന്‍ സഹകരണത്തോടെ, ആ കാലഘട്ടത്തിലെ ബ. വികാരി അച്ചന്മാരുടെ ഊര്‍ജ്ജസ്വലമായ നേത്യത്വത്തില്‍ , 2002 ഫെബ്രു.1 ന്‌ ബ. പോളയ്‌ക്കലച്ചന്‍ വികാരിയായിരിക്കുമ്പോള്‍ , അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്‌, മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ സഹകാര്‍മ്മികത്വത്തില്‍ , പള്ളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. 15.04.2007-ല്‍ ഇടവകയുടെ സുവര്‍ണ്ണജൂബിലി സ്‌മാരകമായി മനോഹരമായ പാരിഷ്‌ഹാള്‍ നിര്‍മ്മിച്ചു. 231 കുടുംബങ്ങളും 1440 അംഗങ്ങളുമുള്ള ഈ ഇടവകപുരോഗതിയുടെ പാതയിലാണ്‌. ഇടവകയില്‍ നിന്ന്‌ 3 വൈദികരെയും 12 സമര്‍പ്പിതരെയും വിളിച്ച ദൈവത്തിന്‌ നന്ദി അര്‍പ്പിക്കുന്നു.

Golden Jubilee Celebrations
Micro Website Launching Ceremony