1955-ല്‍ , അഭിവന്ദ്യ തറയില്‍ പിതാവിന്റെ കാലത്താണ് ലൂര്‍ദ്ദ് മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം ആരംഭിച്ചത്. തെങ്ങേലി യാക്കോബായ പള്ളിയില്‍പ്പെട്ട ഏതാനും കുടുംബങ്ങളുടെ പുനരൈക്യത്തോടെയാണ് ഈ ദേവാലയത്തിന്റെ സ്ഥാപനം. തിരുവഞ്ചേരില്‍ തോമ്മന്‍ സാര്‍ നല്കിയ സ്ഥലത്താണ് ദേവാലയം സ്ഥാപിതമായിരിയ്ക്കുന്നത്. ബ. ഇടത്തിപറമ്പിലച്ചനായിരുന്നു ആദ്യ വികാരി.1958-ല്‍ ഇന്നു കാണുന്ന ദേവാലയം പണിയുവാന്‍ നേതൃത്വം നല്കിയത് ബ. ഫിലിപ്പ് വിശാഖംതറയാണ്. മോണ്‍ . തോമസ് കണിയാംമാലില്‍ ഈ ഇടവകാഗമായിരുന്നു. 20 കുടുംബങ്ങളും, 84 അംഗങ്ങളുമാണ് ഈ ഇടവകയിലുള്ളത്. ഭൂരിഭാഗം ഇടവകാംഗങ്ങളും ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നു.