കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ പനത്തടി വില്ലേജില്‍ പാണത്തൂരു നിന്ന് 5 കിലോമീറ്റര്‍ അകലെ കര്‍ണ്ണാടക സ്റ്റേറ്റിനോട് തൊട്ടുരുമ്മി കിടക്കുന്നതാണ് പരി. കന്യകാമാതാവിന്റെ നാമധേയത്തിലുള്ള റാണിപുരം പള്ളി.
1970 ജനുവരി 26-ാം തീയതി അഭിവന്ദ്യ തറയില്‍ പിതാവിന്റെ മെത്രാഭിഷേക രജതജൂബിലി സ്മാരകമായി നടന്ന റാണിപുരം (പഴയപേര്:’മാടത്തുമല’) കുടിയേറ്റത്തോടനുബന്ധിച്ചാണ് ഈ പള്ളി ഉണ്ടായത്. ഫാ. ഫിലിപ്പ് പന്നിവേലിയാണ് പ്രഥമ വികാരി. ഫാ.സ്റ്റീഫന്‍ മുതുകാട്ടില്‍ , ഫാ. മാത്യു ഇല്ലിക്കാട്ടില്‍ എന്നിവര്‍ വികാരിമാരായിരുന്ന കാലത്താണ് ഇപ്പോള്‍ കാണുന്ന ദേവാലയം പണി കഴിപ്പിച്ചത്.
പരി.കന്യകാമറിയത്തിന്റെ തിരുനാള്‍ ജനുവരി 26-ാം തീയതി ആഘോഷിക്കുന്നു. 26 കുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്.
1975 ജൂണ്‍ 30 മുതല്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ഒരു ഭവനം ഇവിടെ പ്രവര്‍ത്തിക്കുന്നു. 1976 മുതല്‍ ഒരു എല്‍ .പി. സ്‌കൂളും പള്ളിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.