കാലം ചെയ്ത അഭിവന്ദ്യ തറയില്‍ തോമാ മെത്രാന്‍ 1955 ഏപ്രില്‍ 1-ന് ഈ പള്ളി കൂദാശ ചെയ്തു. നെടുഞ്ചിറ ബ. ജോസഫച്ചന്റെ നേത്യത്വത്തിലും ബ. സ്റ്റീഫന്‍ ബ്രദറി ന്റെ സഹായത്താലുമാണ് ഈ പള്ളി പണിതത്. ഏപ്രില്‍ 3-നു ഓശാന ഞായറാഴ്ച പുത്തന്‍ മണ്ണത്ത് ബ.ജോസഫച്ചന്‍ ആദ്യമായി വി. കുര്‍ബ്ബാന അര്‍പ്പിച്ചു; വികാരിയായി നിയമിതനായി. ക്‌നാനായ യാക്കോ ബായ സഭയില്‍ നിന്നും ചേര്‍ന്നിരിക്കുന്ന 22 കുടുംബ ങ്ങളാണ് ഇടവകക്കാരായിട്ടുള്ളത്.
ബഹുമാനപ്പെട്ട ഫാദര്‍ ജോസ് നെടുങ്ങാട്ട്, ഫാ.ജയിംസ് ചെരുവില്‍ ഫാ. ബേബി പെരുങ്ങേലില്‍ , ഫാ. തോമസ് മേത്താനത്ത്, ഫാ. തോമസ് കൊച്ചു വട്ടോത്ര, ഫാ. ലൂക്ക് രാമച്ചനാട്ട്, ഫാ. തോമസ് കട്ടേല്‍ , ഫാ. തോമസ് വട്ടക്കാട്ടില്‍ , ഫാ. തോമസ് മുഖയപള്ളി എന്നിവര്‍ വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. (ബ. ഫാ. അബ്രാഹാം കൊച്ചുപറമ്പിലച്ചന്‍ ഇപ്പോള്‍ വികാരിയായി സേവനമനുഷ്ഠിച്ചു വരുന്നു).