കൊല്ലം ജില്ലയിലെ ഏക ക്‌നാനായ കത്തോലിക്ക ദൈവാലയമായ പുനലൂര്‍ പള്ളി 1956-ല്‍ പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് സ്ഥാപിച്ച താണ്. 1910 കാലഘട്ടങ്ങളില്‍ കേരളത്തില്‍ ആദ്യമായി റബ്ബര്‍കൃഷി ആരംഭിച്ച റാണി ട്രാവന്‍കൂര്‍ റബ്ബര്‍ കമ്പനിയില്‍ (ചാലിയക്കര) ജോലിക്കായി റാന്നി, കറ്റോട്, തിരുവന്‍വണ്ടൂര്‍ , കല്ലിശ്ശേരി, ഇരവിപേരൂര്‍ , കൂറ്റൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാരില്‍ ചിലര്‍ വന്നു ചേരുകയും തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ വാളക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തുകയും ചെയ്തിരുന്നു.
റാന്നി കൂട്ടോത്തറ ശ്രീ. കെ.സി. ചാക്കോ, കുറിച്ചിയില്‍ ശ്രീ. ഉണ്ണി എന്നിവര്‍ ഇടവക സ്ഥാപന ത്തിന് നേതൃത്വം നല്‍കി.
ബഹു. ജോസ് ആദോപ്പള്ളില്‍ അച്ചന്റെ നേതൃത്വത്തില്‍ പുതിയ പള്ളി നിര്‍മ്മിക്കുകയും 2006 ഏപ്രില്‍ 6-ന് അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് കൂദാശകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
ഡിസംബര്‍ 8-ന് പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഈ ഇടവകയില്‍ 25 കുടുംബങ്ങളും 80 ല്‍പരം കുടുംബാംഗങ്ങളുമുണ്ട്.