1968 മാര്‍ച്ച് 15 ന് ആണ് എന്‍ .ആര്‍ . സിറ്റി ഇടവക ദേവാലയം സ്ഥാപിതമായത്. ആദ്യകാല കുടിയേറ്റക്കാരനായ ശ്രീ. ബേബി പച്ചിക്കര അവര്‍കള്‍ രണ്ടേക്കര്‍ സ്ഥലം സൗജന്യമായും നാലേക്കര്‍ 45 സെന്റ് സ്ഥലം വിലയ്‌ക്കും പള്ളിക്കാര്യത്തിലേക്ക് നല്‍കുകയുണ്ടായി. ശ്രീ. ജോണ്‍ പതിപ്പള്ളില്‍ , കുട്ടി തെക്കേക്കുറ്റ്, കുര്യച്ചന്‍ ഇഞ്ചേനാട്ട്, ചാക്കോ മൂലക്കാട്ട്, ജോസഫ് ഇളംപ്ലാക്കാട്ട്, ചാക്കോ കോലത്ത്, ഓനന്‍ വെളുത്താംവീട്ടില്‍ , പത്രോസ് പുളിവേലില്‍ , ചാക്കോ മച്ചാനിക്കല്‍ തുടങ്ങിയ കുടിയേറ്റ കര്‍ഷകരാണ് ഇടവക ദേവാലയം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചത്.
കുര്യാക്കോസ് തുരുത്തിയിലച്ചനാണ് ഷെഡില്‍ നിന്ന് പുതിയ ദേവാലയത്തിലേക്ക് വി. കുര്‍ബാനമാറ്റുവാന്‍ നേതൃത്വം കൊടുത്തത്. 1992-ല്‍ ഫാ. ഫിലിപ്പ് ആനിമൂട്ടിലിന്റെ കാലത്ത് വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ഒരു ഭവനം ഇവിടെ സ്ഥാപിതമായി. ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സകൂള്‍ അവര്‍ നടത്തിവരുന്നു. 2005 മെയ് 7ന് പുതിയ ദൈവാലയം കര്‍മ്മധീരനായ ഫാ.ഷാജു ചാമലാറയുടെയും തീക്ഷ്‌ണമതികളായ ഇടവകജനങ്ങളുടെയും അക്ഷീണ പ്രയത്‌ന ഫലമായി നിര്‍മിച്ചു. 133 കുടുംബങ്ങളിലായി 750 ഓളം ഇടവക ജനങ്ങളാണ് ഈ ഇടവകയിലുള്ളത്. മാര്‍ച്ച് 25നാണ് കല്ലിട്ടതിരുനാള്‍ , എങ്കിലും ഇപ്പോള്‍ ജനുവരി മാസത്തെ അവസാനത്തെ ശനി, ഞായര്‍ ദിനങ്ങളിലാണ് തിരുനാള്‍ .