മാമൂട്ടില്‍ പള്ളി’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കുറ്റൂര്‍ പള്ളി ആരംഭിക്കു ന്നത് 1942-ല്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ഏതാനുംപേരെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിച്ചുകൊണ്ടാണ്. ഒരു ചെറിയ ഭവനത്തിലാണ് കുറ്റൂര്‍ മിഷന്‍ ആരംഭിച്ചത്. നെടിയുഴത്തില്‍ ലൂക്കോസ് കോര്‍ എപ്പിസ്‌കോപ്പയും ഫാ. മാത്യു അയിത്തിലും ഇടവക സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി. ഫാ.മാത്യു അയിത്തിലിന്റെ നേതൃത്വത്തില്‍ ചെറിയൊരുപള്ളിയും പള്ളിമുറിയും ‘കുറ്റൂര്‍ മിഷന്‍ഹൗസ്’ എന്ന പേരില്‍ പണികഴിപ്പിച്ചു.
1969-ല്‍ ഈ ദേവാലയം പുതുക്കി പണിതത് ഫാ. തോമസ് വള്ളോപ്പള്ളിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ ത്യാഗനിര്‍ഭരമായ സഹകരണ ത്തോടെയാണ്. 1970 ഫെബ്രുവരി 15-ന് അഭിവന്ദ്യ കുന്നശ്ശേരി പിതാവ് പുതിയ ദേവാലയം കൂദാശ ചെയ്യുകയും, അഭിവന്ദ്യ തറയില്‍ പിതാവ് ആദ്യമായി അവിടെ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടുത്തെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്.
1987-ല്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ശാഖാഭവനവും ഒരു നഴ്‌സറിസ്‌കൂളും, ഒരു തയ്യല്‍ സ്‌കൂളും സ്ഥാപിതമായി. 1996-ല്‍ ഇവിടെ തിരുഹൃദയദാസ സമൂഹത്തിന്റെ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ ദയറായും സ്ഥാപിതമായി.
ഈ ഇടവകയില്‍ 84 ഭവനങ്ങളും 392 അംഗങ്ങളുമാണ് ഉള്ളത്.