കട്ടച്ചിറ സെന്റ് മേരീസ് പള്ളിയുടെ ചരിത്രം ശതാബ്ദങ്ങളുടേതാണ്. 1625-ല്‍ സ്ഥാപിതമായ പുന്നത്തുറ പഴയപള്ളിയിലാണ് ആദ്യകാലങ്ങളില്‍ ഇവിടുത്തെ ക്നാനായക്കാര്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നത്. എന്നാല്‍ പുന്നത്തുറയിലേക്കുള്ള ദൂരെക്കൂടുതലും, മീനച്ചിലാറു കടക്കാനുള്ള അസൗകര്യവും മൂലം കട്ടച്ചിറയിലെ ക്നാനായക്കാര്‍ ഒരു ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. തുടര്‍ന്ന് 1893 നവംബര്‍ 8-ാം തീയതി കട്ടച്ചിറയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ പള്ളി സ്ഥാപിതമായി.
പുന്നത്തുറ പഴയപള്ളി വികാരിയായിരുന്ന ഫാ. ഉതുപ്പ് പള്ളിക്കുന്നേല്‍ (സീനിയര്‍ ) 1893-ല്‍ ഇപ്പോള്‍ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഷെഡ് കെട്ടി ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ദിവ്യബലി അര്‍പ്പിച്ചുവന്നു. പിന്നീട് ഫാ. തോമസ് കോട്ടൂര്‍ (സീനിയര്‍ ), ഫാ. ജോണ്കോട്ടൂര് (സീനിയര്‍ ) എന്നിവരുടെ പരിശ്രമത്താല്‍ ഷെഡ് പൊളിച്ചു ഭിത്തികെട്ടിയ ഒരു ചെറിയ ദേവാലയം നിര്‍മ്മിക്കുകയുണ്ടായി.
പള്ളി ആരംഭിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മേല്പറഞ്ഞ വൈദികരെ കൂടാതെ ഫാ. ജേക്കബ് തറയില്‍ , കോട്ടൂര്‍ ബഹു. കുഞ്ഞേപ്പച്ചന് , ഫാ.ഫിലിപ്പ് കണ്ടാരപ്പള്ളില്‍ , ഫാ. ഫിലിപ്പ് പതിയില്‍ എന്നീ വൈദികരും നെടുമാക്കല്‍ ചാക്കോ, പറയക്കോണത്ത് ചാക്കോ, പറമ്പടത്തു മലയില്‍ (മ്യാലില്‍ ) ഔസേപ്പ്, കാഞ്ഞിരം നില്ക്കുന്നതില് ഉലഹന്നാന് , വരുകുകാലയില് തൊമ്മന് , തെക്കേ ഊന്നുകല്ലും തൊട്ടിയില്‍ ഔത, വെട്ടിക്കല്‍ തൊമ്മി, പറയക്കോണത്ത് തൊമ്മന് എന്നീ അല്മായരും നേതൃത്വം നല്കി. 1946-ലാണ് ഈ ദേവാലയത്തെ ഇടവകയാക്കി ഉയര്‍ത്തിയത്.
1959 നവംബര്‍ 8-ാം തീയതി അഭിവന്ദ്യ തറയില്‍ പിതാവ് പുതിയ ദേവാലയത്തിന് ശിലാസ്ഥാപനം നടത്തി. ഫാ. മാത്യു പുല്ക്കുട്ടിലിന്റെ നേതൃത്വത്തിലും ഇടവകവൈദികരുടെ സഹായത്താലും ഇടവക ജനങ്ങളുടെ സഹകരണത്തോടും കൂടിയാണ് ഇപ്പോള്‍ കാണുന്ന മനോഹരമായ കട്ടച്ചിറപ്പള്ളി നിര്‍മ്മിച്ചത്. 1962- സെപ്റ്റംബര്‍ 16-ന് അഭിവന്ദ്യ തറയില്‍ പിതാവ് പുതുക്കിപ്പണിത ഈ ദേവാലയം വെഞ്ചരിക്കുകയുണ്ടായി. പരി. കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളാണ് ഇവിടെ പ്രധാനമായി ആഘോഷിക്കുന്നത്. കല്ലിട്ട തിരുനാള്‍ നവംബര്‍ 8-ാം തീയതിയും, 12 മണി ആരാധന ഒക്ടോബര്‍ 13-ാം തീയതിയുമാണ്.
ഈ ഇടവകയില്‍ 231 ഭവനങ്ങളും അംഗങ്ങളുമുണ്ട്. ഫാ.തോമസ് കോട്ടൂരിന്റെയും, ഫാ. സൈമണ്‍ കോട്ടൂരിന്റെയും ശ്രമഫലമായി വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു ശാഖ സെന്റ് തോമസ് വിസിറ്റേഷന്‍ കോണ്‍വെന്റ് എന്ന പേരില്‍ സ്ഥാപിതമായി. പള്ളിയോടനുബന്ധിച്ച് 1920 മുതല്‍ സെന്റ് ആന്റണിസ് എല്‍ .പി. സ്കൂളും പ്രവര്‍ത്തനമാരംഭിച്ചു. ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ സെന്റ് മേരീസ് നഴ്സറി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്……
Skip to main content

