ഏതാണ്ട് എഴുപത്തി ഏഴ് (77) വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലറ പഴയപള്ളി ഇടവകയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കല്ലറ വടക്കേക്കര നിവാസികളായ 43 വീട്ടുകാരും കടുത്തുരുത്തി വലിയപള്ളി ഇടവകയില്‍പ്പെട്ട കവിക്കാട് നിവാസികളായ 29 വീട്ടുകാരും ഉള്‍പ്പെട്ട 72 കുടുംക്കാര്‍ ചേര്‍ന്ന് കല്ലറ പുത്തന്‍പള്ളിക്കുവേണ്ടിയുള്ള പരിശ്രമം തുടങ്ങി. ആദ്യ പള്ളി: – വിരുത്തിക്കുളങ്ങര മാണി മകന്‍ തോമ്മായും തന്റെ സഹോദരപുത്രന്‍ ലൂക്കായ്‌ക്കുവേണ്ടി ചാക്കോയുടെ ഭാര്യ അന്നയും കൂടി ഇഷ്‌ടദാനമായി നല്‌കിയ 91 സെന്റ് സ്ഥലത്ത് പണിയുവാന്‍ അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് അനുവാദം നല്‌കി.
1933-ാം ആണ്ട് മെയ് മാസം 28-ാം തീയതി പരി. വ്യാകുല മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് കൂദാശ ചെയ്‌തു. ബഹു. മത്തായി നിരവത്തച്ചനാണ് ആദ്യ വികാരിയായി നിയമിതനായത്. ആറ് വര്‍ഷങ്ങള്‍ക്കുശേഷം പുതിയ പള്ളിയുടെ ശിലാസ്ഥാപനം 18-06-1939 -ല്‍ ബഹു.മാത്യു കുന്നശ്ശേരിലച്ചന്‍ നടത്തുകയും ബഹു. ഏബ്രാഹം കൊച്ചുപറമ്പിലച്ചന്റെ നേത്യത്വത്തില്‍ പള്ളി പണി പൂര്‍ത്തിയാക്കുകയും 07-05-1944 -ല്‍ മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് കൂദാശകര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. 18-05-1974 ല്‍ അള്‍ത്താര നവീകരിച്ചു. അത് അഭിവന്ദ്യ തറയില്‍ പിതാവ് കൂദാശ ചെയ്‌തു. പരി. വ്യാകുല മാതാവിന്റെ ദര്‍ശനത്തിരുനാള്‍ വലിയ നോയമ്പിന്റെ തലേ ഞായറാഴ്‌ച ആചരിക്കുന്നു. 1960- ല്‍ ബഹു. ഏബ്രഹാം കല്ലിടുക്കില്‍ അച്ചന്‍ പള്ളിയുടെ നീളം പത്തര അടി കൂട്ടി നീട്ടി മുഖവാരം പുതുക്കിപ്പണിതു. 04.01.1987 ല്‍ ബഹു. എടാട്ട് മാത്യു അച്ചന്‍ പാരിഷ് ഹാള്‍ പണിതു. അത് ഇടവകാംഗമായ ഏബ്രഹാം വിരുത്തിക്കുളങ്ങര പിതാവ് വെഞ്ചരിച്ചു. തുടര്‍ന്ന് ബഹു.വാലേല്‍ ജേക്കബ് അച്ചന്‍ പുതുക്കിപ്പണിയിച്ച പാരിഷ് ഹാള്‍ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവ് 19.09.1999 -ല്‍ വെഞ്ചരിച്ചു. 1989 -ല്‍ അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ബാവൂസ് കോണ്‍വെന്റ് വെഞ്ചരിക്കുകയുണ്ടായി.
21.09.2006 ല്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ബഹു. മാത്യു കന്നുവെട്ടിയേല്‍ അച്ചന്‍ വികാരിയായിരിക്കുമ്പോള്‍ പുതിയ ദേവാലയം, വൈദികമന്ദിരം എന്നിവയ്‌ക്ക് ശിലാസ്ഥാപനം നടത്തി.26.01.2008 ല്‍ പുതിയ പള്ളിയും വൈദിക മന്ദിരവും അഭിവന്ദ്യരായ മാര്‍ മാത്യു മൂലക്കാട്ട് പിതാവും വിരുത്തക്കുളങ്ങര പിതാവും കൂടി അഭി.കുന്നശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കൂദാശ ചെയ്‌തു. ഇപ്പോള്‍ ഈ ഇടവകയില്‍ 222 കുടുംങ്ങളിലായി ഏതാണ്ട് 1200 അംഗങ്ങള്‍ ഉണ്ട്.