1953 ഡിസംബര്‍ 24 ന് ഇരവിമംഗലത്ത് ആദ്യമായി ദിവ്യലി അര്‍പ്പിച്ചുകൊണ്ട് അഭി. തറയില്‍ പിതാവ് ഈ നാട്ടുകാരുടെ ഒരു ചിരകാലാഭിലാഷം സാധിതമാക്കി. ആദ്യ കാലഘട്ടത്തില്‍ ഞായറാഴ്‌ചകളില്‍ മാത്രം വി.കുര്‍ബാന ഉണ്ടായിരുന്ന ഈ കുരിശുപള്ളിയെ 1960 ജൂണ്‍ 5ന് അഭി. തറയില്‍ പിതാവ് ഒരു സ്വതന്ത്ര ഇടവകയായി ഉയര്‍ത്തുകയും റവ. ഫാ. തോമസ് നെടുങ്കൊമ്പിലിനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ സമര്‍ത്ഥമായ നേത്യത്വത്തില്‍ ദേവാലയത്തിനുള്ള പണികള്‍ ആരംഭിച്ചു. പള്ളിപണി പൂര്‍ത്തിയാക്കുന്നത് നെടുങ്കൊമ്പിലച്ചനു ശേഷം വികാരിയായി വന്ന ബ. കറുകക്കുറ്റിയില്‍ മാത്യു അച്ചന്റെ കാലഘട്ടത്തിലാണ്. 1964 മാര്‍ച്ച് 14 ന് അഭി. തറയില്‍ പിതാവ് പുതിയ പള്ളിയുടെ വെഞ്ചരിപ്പുകര്‍മ്മം നടത്തി. 2003- ല്‍ പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.
ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാദ്ധ്യസ്ഥ്യം വഴി ഈ നാടിനും വിശ്വാസികളേവര്‍ക്കും, നിരവധിയായ ദൈവാനുഗ്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഈ ഇടവകയിലുള്ള ധാരാളം സമര്‍പ്പിതരും, വൈദികരും, പല സമൂഹങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്നു. ഈ ഇടവകയുടെ കീഴില്‍ ഒരു എല്‍ .പി.സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . വിന്‍സന്റ് ഡി പോള്‍ , ചെറുപുഷ്‌പ മിഷന്‍ ലീഗ്, കെ.സി. വൈ.എല്‍ , കെ. സി. ഡബ്യു.എ, വനിതാ സ്വാശ്രയ സംഘം, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയവയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. സെന്റ് ജോസഫ്‌സ് സമൂഹത്തിന്റെ ഒരു മഠവും, അതിനുചേര്‍ന്ന് ഒരു നേഴ്‌സറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളിക്ക് ഒരു കുരിശുപള്ളി, ഒരു ഗ്രോട്ടോ, ഒരു സണ്‍ഡേ സ്‌കൂള്‍ ഹാള്‍ , എന്നിവ കൂടാതെ ലക്ഷം കവലയില്‍ ഒരു കുരിശടിയുമുണ്ട്. ഈ ഇടവകയില്‍ 310 ഓളം കുടുംബങ്ങളാണുള്ളത്.