1976-ല്‍ മോണ്‍സിഞ്ഞോര്‍ സൈമണ്‍ കൂന്തമറ്റത്തിലച്ചന്റെയും കണിയാംപറമ്പില്‍ ജോസഫ് അച്ചന്റെയും ജയിംസച്ചന്റെയും സാന്നിധ്യത്തില്‍ പള്ളിയുടെ ശിലാസ്ഥാപനം നടത്തപ്പെട്ടു. 1977 വരെ ബഹു. കൂന്തമറ്റത്തിലച്ചനായിരുന്നു പള്ളിയുടെ കാര്യങ്ങള്‍ ശ്രദ്ധിച്ചുപോന്നിരുന്നത്. പിന്നീട് രാജപുരത്ത് നിന്നും ഒടയംചാലില്‍ നിന്നും വികാരിമാര്‍ ആത്മീയകാര്യങ്ങള്‍ നടത്തിപ്പോന്നു.
ബ. തോമസ് വള്ളോപ്പള്ളിയച്ചനാണ് ചുള്ളിക്കരയില്‍ ഇന്ന് കാണുന്ന പള്ളി മുറി പണികഴിപ്പിച്ചത്. 1990 – ല്‍ ചുള്ളിക്കരപള്ളി ഒരു ഇടവക പള്ളി യായി പ്രഖ്യാപിക്കപ്പെട്ടു. റവ. ഫാ.ജേക്കബ് കുറുപ്പിനകത്ത് പ്രഥമ വികാരിയായി നിയമിക്കപ്പെട്ടു. ബ. മുകളേല്‍ ജോണച്ചന്‍ വികാരിയായിരുന്നപ്പോള്‍ 1999 മെയ് 29-ാം തീയതി പുതിയ പള്ളി അഭിവന്ദ്യരായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വെഞ്ചരിച്ചു.
ഇപ്പോള്‍ ഈ ഇടവകയില്‍ 190 ഭവനങ്ങളും 985 അംഗങ്ങളുമുണ്ട്. എല്ലാ ഭക്തസംഘടനകളും ഈ ഇടവകയില്‍ പ്രവര്‍ത്തിക്കുന്നു. 11 കൂടാരയോഗങ്ങള്‍ ഉണ്ട്. സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്‌സിന്റെ ഒരു ഭവനവും പ്രവര്‍ത്തിച്ചു വരുന്നു.