ഉഴവൂര്‍ പള്ളിയില്‍ നിന്ന് മൂന്ന് കീലോമീറ്റര്‍ വടക്കുപടിഞ്ഞാറു ഭാഗത്ത്, ആഴത്തില്‍ ചേറും ചെളിയും നിറഞ്ഞ ഒരു കുളം പാടത്തിനരികെ ഉണ്ടായിരുന്നതിനാല്‍ ഈ ഗ്രാമത്തിന് ചേറ്റുകുളം എന്നപേരുണ്ടായി. പത്രമേനിയായി ഭാഗംവച്ച്‌കിട്ടിയ വീതത്തില്‍ നിന്ന്, ഒരു പള്ളിക്ക് അത്യാവശ്യമായ സ്ഥലം ദാനമായി നല്‍കിക്കൊണ്ട്, ചേറ്റുകുളത്ത് ഒരു പള്ളി പണിയിക്കുവാന്‍ 1987-88 കാലഘട്ടത്തില്‍ Msgr.സൈമണ്‍ കൂന്തമറ്റത്തില്‍ ആഗ്രഹിച്ചു.
25.09.1988 -ന് ചേറ്റുകുളം പള്ളിയുടെ ശിലാസ്ഥാപനകര്‍മ്മം മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിര്‍വഹിക്കുകയും 17മാസങ്ങള്‍ ക്ക് ശേഷം 18.02.1990 -ല്‍ മാര്‍ കുര്യക്കോസ് കുന്ന ശ്ശേരി, പള്ളി വെഞ്ചരിച്ചു. Congregation of the MOST PRECIOUS BLOOD എന്ന സന്യാസിനിസമൂഹത്തിന്റെ ഒരു ഭവനം മാര്‍ കുര്യാക്കോസ് കുന്നശ്ശേരി 25.09.1993 ല്‍ ആശീര്‍വദിച്ചു.
18.06.2004 തിരുഹൃദയത്തിരുനാള്‍ ദിനത്തില്‍ ചേറ്റുകുളം പള്ളിയെ ഒരു ഇടവകയായി മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ഉയര്‍ത്തുകയുണ്ടായി. 1992 ല്‍ എളിയ തോതില്‍ ആരംഭിച്ച നേഴ്‌സറി സ്‌കൂള്‍, ഇപ്പോള്‍ വളര്‍ന്ന് LKG,UKG വിഭാഗത്തിലായി രണ്ട് സിസ്റ്റേഴ്‌സിന്റെ പരിശീലനത്തില്‍ 27 കുട്ടികള്‍ പഠിക്കുന്നു.ഉഴവൂര്‍ അസിസ്റ്റന്റ് ആയിരിക്കവെ, ചേറ്റുകുളം പള്ളിയുടെ ചാര്‍ജ് കൂടി ലഭിച്ച Fr.ജോയി കട്ടിയാങ്കലാണ് ആദ്യവികാരി. 21 വര്‍ഷത്തിനിടയില്‍ 17 വൈദികരുടെ ശുശ്രൂഷ ലഭിക്കുവാന്‍ ഈ പള്ളിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഉഴവൂര്‍ , മോനിപ്പള്ളി, പയസ്‌മൗണ്ട് പള്ളികളില്‍ ഇടവകക്കാരായിരുന്ന 57 കുടുംബങ്ങള്‍ ഇപ്പോള്‍ ഇതിന്റെ അംഗങ്ങളാണ്.