റാന്നി മലങ്കര ക്‌നാനായ കത്തോലിക്കാപ്പള്ളിയിലെ ഇടവകജനങ്ങള്‍ റാന്നി താലൂക്കില്‍ വിവിധ ഭാഗങ്ങളില്‍ ചിന്നിച്ചിതറി താമസിക്കുന്നു. അവരുടെ ആത്മീയ കാര്യങ്ങള്‍ നടത്തുന്നതിന് ഇടവക ദേവാലയത്തില്‍ എത്തുക ദുഷ്‌കരമാണ്.
ഐത്തല, വരവൂര്‍ , വൈക്കം, പള്ളി ഭാഗം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടവകക്കാര്‍ മിക്കവരും ഉള്ളത്. ഇവിടങ്ങളില്‍ ഐത്തലയില്‍ മാത്രമേ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുള്ളൂ.ഐത്തല, പഴൂര്‍കോയിക്കലേത്ത് ജോസഫിന്റെ വലിയ ആഗ്രഹമായിരുന്നു ഐത്തലയില്‍ ഒരു ദേവാലയം ഉണ്ടാവുക എന്നത്. എന്നാല്‍ അദ്ദേഹത്തിന് അത് പൂര്‍ത്തിയാവുന്നത് കാണാന്‍ സാധിച്ചില്ല.
മാര്‍ കുര്യാക്കോസ് കുന്നശ്ശേരി തിരുമേനിക്കും ഐത്തല ഒരു ദേവാലയം ഉണ്ടാവുക എന്നത് താത്പര്യമുള്ള കാര്യമായിരുന്നു ആയതിന് എന്തുസഹായവും നല്കാന്‍ സന്നദ്ധനായി. ഐത്തല മങ്കുഴിയില്‍ വാങ്ങാന്‍ നിശ്ചയിച്ചിരുന്ന സ്ഥലം ഉടമസ്ഥന്‍ നമുക്ക് തരുന്നതിന് താത്പര്യക്കുറവു കാണിച്ചപ്പോള്‍, നമ്മുടെ ഇടവകയിലുള്ള മേലേപ്പുരയ്ക്കല്‍ ജോസഫ് (കുഞ്ഞച്ചന്‍) മകന്‍ പള്ളിയ്ക്ക് 26 സെന്റ് സ്ഥലം വിലയ്ക്കുനല്കുകയും 1997, ഏപ്രില്‍ മാസം 27-ാം തീയതി അഭിവന്ദ്യ കുന്നശേരില്‍ തിരുമേനി പ. ദൈവമാതാവിന്റെ നാമത്തില്‍ പള്ളിപണിക്ക് കല്ലിടുകയും 2001 ജനുവരി 21-ാം തീയതി ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു. പ്രസ്തുതകര്‍മ്മങ്ങളില്‍ തിരുവല്ല, രൂപതയുടെ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് തിരുമേനിയും സന്നിഹിതനായിരുന്നു.
തുടര്‍ന്നുള്ള ദിവ്യബലി അര്‍പ്പിച്ചത് തിമോത്തിയോസ് തിരുമേനി അഭി. മൂലക്കാട്ടില്‍ ബിഷപ്പ് ബ. തേവര്‍ മണ്ണിലച്ചന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.