Skip to main content

Kottayamad

St. Mary’s Catholic Knanaya Catholic Church, Vithura, Trivandrum

St. Mary’s Catholic Knanaya Catholic Church, Vithura, Trivandrum

St. Mary’s Catholic Knanaya Catholic Church, Vithura, Trivandrumസ്വാതന്ത്ര്യലബ്ധിക്ക് ശേഷം മദ്ധ്യതിരുവി താംകൂറിന്റെ പല ഭാഗങ്ങളില്‍ നിന്നും ക്‌നാനായക്കാര്‍ തിരുവനന്തപുരം, വിതുര പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചു. 1960 ഡിസംബര്‍ 29-ാം തീയതി പരി.കന്യാമറിയത്തിന്റെ നാമത്തില്‍ വിതുരയില്‍ പള്ളി സ്ഥാപിതമായി. ശ്രീ. എം.കെ. തോമസ് മേനാന്തോട്ടം പണിയിച്ച് അന്ന് രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന് നല്കിയ ദേവാലയമാണ് വിതുര ക്‌നാനായ കത്തോലിക്കാ ദേവാലയം. 16 കുടുംബ ങ്ങളും 80 ലധികം അംഗങ്ങളുമാണ് ഈ ഇടവകയില്‍ ഉണ്ടായിരുന്നത്. കൂടാതെ സീറോ മലബാര്‍ , മലങ്കര, ലത്തീന്‍ രൂപതകളിലെ അനേകം കത്തോലിക്കര്‍ ഈ ദേവാലയത്തിലാണ് ആത്മീയ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ പല കുടുംബങ്ങളും തിരുവനന്തപുരം ഭാഗത്തേക്കും മറ്റ് പല സ്ഥലങ്ങളിലേക്കും താമസം മാറുകയു ണ്ടായി. ഇന്ന് 12 കുടുംബങ്ങളും 50 -ഓളം ഇടവകാംഗങ്ങളും മാത്രമേ ഈ ഇടവകയില്‍ ഉള്ളൂ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഈ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്നു. തിരുവനന്തപുരം ഇടവക വികാരിമാരാണ് ഈ ഇടവകയെയും നയിക്കുന്നത്. മെയ് 8-ാം തീയതിയാണ് ഈ ഇടവകയുടെ പ്രധാനതിരുനാള്‍ .