9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Luke’s Knanaya Catholic Church, Poozhikkol

St. Luke’s Knanaya Catholic Church Poozhikkolകോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി ഇടവകക്കാരായ പൂഴിക്കോല്‍ നിവാസികളുടെ ചിരകാലസ്വപ്‌നമായ ഒരു ദൈവാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ 1948 ന്‌ മുമ്പ്‌ തന്നെ ആരംഭിക്കുകയുണ്ടായി. അന്ന്‌ കടുത്തുരുത്തി വലിയപള്ളി വികാരിയും ഇടവകാംഗവുമായിരുന്ന മണലേല്‍ ബഹു. ലൂക്കോസച്ചന്റെ നേത്യത്വത്തചന്റ പള്ളി പണിയുന്നതിനുള്ള അനുവാദത്തിനായി അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവിനെ സമീപിച്ചപ്പോള്‍ പള്ളിയല്ല പള്ളിക്കൂടമാണ്‌ ആവശ്യം എന്ന പിതാവിന്റെ നിര്‍ദ്ദേശം അവര്‍ സ്വീകരിക്കുകയും മണലേലച്ചന്റെ നേത്യത്വത്തില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്‌തു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം ഉടനെ ലഭിച്ചതിനാല്‍ 1951 ല്‍ താത്‌കാലിക ഷെഡില്‍ ഒന്നാം ക്ലാസ്‌ ആരംഭിച്ചു. എല്‍. പി. കെട്ടിടം ഉടനെ പണിയുകയും ക്ലാസുകള്‍ അതിലേക്ക്‌ മാറ്റുകയും ചെയ്‌തു. 1952 ല്‍ സെന്റ്‌ മാര്‍ത്താസ്‌ യു.പി.സ്‌കൂളും സ്ഥാപിതമായി.

1975 ജൂണ്‍ 1-ാം തീയതി പൂഴിക്കോലില്‍ ദൈവാലയത്തിന്‌ അടിത്തറയിട്ടു. ഈ ദൈവാലയത്തിന്റെ എല്ലാവിധ പണികളും പൂര്‍ത്തിയാകുന്നത്‌ 1981 ഒക്‌ടോബര്‍ 17-ാം തീയതിയാണ്‌. അന്നേ ദിവസം വി. ലൂക്കാ ഏവന്‍ഗേലീസ്‌തായുടെ നാമധേയത്തിലുള്ള പൂഴിക്കോല്‍ പള്ളി അഭിവന്ദ്യ കുന്നശ്ശേരി പിതാവ്‌ വെഞ്ചരിച്ചു. ഈ പള്ളിയുടെ നടത്തിപ്പുക്കാരനായി പടപുരയ്‌ക്കല്‍ സിറിയക്‌ അച്ചനെ നിയമിച്ചു. മണലേലച്ചന്‍ വിസിറ്റേഷന്‍ കന്യകാ സമൂഹത്തിനു നല്‌കിയ പഴയ കെട്ടിടത്തില്‍ 1981 ഡിസംബര്‍ 24-ാം തീയതി ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കായി `മര്‍ത്താഭവന്‍’ എന്ന സ്ഥാപനവും കന്യകാ മഠവും സ്ഥാപിച്ചു. വൃദ്ധജനങ്ങള്‍ക്കായി ഇവിടെ സ്ഥാപിതമായ സെന്റ്‌ ജോണ്‍സ്‌ ഹോമിന്റെ ആശീര്‍വ്വാദകര്‍മ്മം 1983 ഒക്‌ടോബര്‍ 17-ാം തീയതി അഭിവന്ദ്യ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവ്‌ നിര്‍വഹിച്ചു. തെക്കേതില്‍ ഫിലിപ്പച്ചന്റെ ശ്രമഫലമായി 1997 ഒക്‌ടോബര്‍ 17-ാം തീയതി പൂഴിക്കോല്‍ പള്ളിയെ ഇടവകയായി ഉയര്‍ത്തി.

പുതുക്കിപ്പണിത പൂഴിക്കോല്‍ സെന്റ്‌ ലൂക്ക്‌സ്‌ ദൈവാലയം മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത 2009 ഫെബ്രുവരി 15-ാം തീയതി വെഞ്ചരിച്ചു. ഇടവകാംഗങ്ങളായ 3 പുരോഹിതര്‍, 22 സന്യാസിനിമാര്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ വിവിധ സഭകളിലായി സേവനം ചെയ്യുന്നു. 120 ഭവനങ്ങളിലായി 720 ഓളം ഇടവകാംഗങ്ങള്‍ നിലവിലുണ്ട്‌.

Golden Jubilee Celebrations
Micro Website Launching Ceremony